View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറന്നു പുതിയ ...

ചിത്രംഹോംലി മീല്‍സ് (2014)
ചലച്ചിത്ര സംവിധാനംഅനൂപ്‌ കണ്ണന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംസർതാജ്
ആലാപനംസൗമ്യ രാമകൃഷ്ണന്‍, ഹരിചരൻ

വരികള്‍

Lyrics submitted by: Ajay Nair

Parannu puthiya lokangal thurannu lahariyennaalum
Padikalirangaathe sirakalilodunnathenthe...
Puzhakkum puthuma thonnunnu mazhakkum mizhikalinnolam
Innivar kaanunnorazhakukal kaanaathathenthe...
Manniloronninundu neraaya neram
Neramethunnu neramaavunna neram
(Parannu puthiya lokangal)

Kanninorathu swapnamundaayirunno
Cheruthilakkangalennumundaayirunno
Pakaline piriyave vingumee sandhya than
Novu thellennilum konduvo...
Thenniyirangunna minnaluminnente
Nenchil tharunnu oraavesham...
Manniloronninundu neraaya neram
Neramethunnu neramaavunna neram
(Parannu puthiya lokangal)

Munnilaakaashamennumundaayirunnu
Aasha minnaaminungupol paari ninnu
Uyirine pothiyumee unarvvumaayi uyarave
Innu thaarangalaayi maari naam...
Nanma nilaavittu kannezhuthum neram
Ellaam kaanaan azhakerunnu....
Manniloronninundu neraaya neram
Neramethunnu neramaavunna neram
(Parannu puthiya lokangal)
വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

പറന്നു പുതിയ ലോകങ്ങൾ തുറന്നു ലഹരിയെന്നാലും
പടികളിറങ്ങാതെ സിരകളിലോടുന്നതെന്തേ...
പുഴയ്ക്കും പുതുമ തോന്നുന്നു മഴയ്ക്കും മിഴികളിന്നോളം
ഇന്നിവർ കാണുന്നൊരഴകുകൾ കാണാഞ്ഞതെന്തേ...
മണ്ണിലോരോന്നിനുണ്ട് നേരായ നേരം
നേരമെത്തുന്നു നേരമാവുന്ന നേരം
(പറന്നു പുതിയ ലോകങ്ങൾ)

കണ്ണിനോരത്ത് സ്വപ്നമുണ്ടായിരുന്നോ
ചെറുതിളക്കങ്ങളെന്നുമുണ്ടായിരുന്നോ
പകലിനെ പിരിയവേ വിങ്ങുമീ സന്ധ്യ തൻ
നോവു തെല്ലെന്നിലും കൊണ്ടുവോ...
തെന്നിയിറങ്ങുന്ന മിന്നലുമിന്നെൻറെ
നെഞ്ചിൽ തരുന്നു ഒരാവേശം...
മണ്ണിലോരോന്നിനുണ്ട് നേരായ നേരം
നേരമെത്തുന്നു നേരമാവുന്ന നേരം
(പറന്നു പുതിയ ലോകങ്ങൾ)

മുന്നിലാകാശമെന്നുമുണ്ടായിരുന്നു
ആശ മിന്നാമിനുങ്ങുപോൽ പാറി നിന്നു
ഉയിരിനെ പൊതിയുമീ ഉണർവ്വുമായ് ഉയരവെ
ഇന്നു താരങ്ങളായ് മാറി നാം...
നന്മ നിലാവിട്ടു കണ്ണെഴുതും നേരം
എല്ലാം കാണാൻ അഴകേറുന്നു...
മണ്ണിലോരോന്നിനുണ്ട് നേരായ നേരം
നേരമെത്തുന്നു നേരമാവുന്ന നേരം
(പറന്നു പുതിയ ലോകങ്ങൾ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെളിച്ചം വിരിഞ്ഞു
ആലാപനം : വിപിന്‍ ആറ്റ്‌ലി, സർതാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സർതാജ്
കാലം വലയിൽ
ആലാപനം : അരുണ്‍ ഏലാട്ട്, സർതാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സർതാജ്
ഹോംലി മീൽസ്
ആലാപനം : സർതാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സർതാജ്