View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം വലയിൽ ...

ചിത്രംഹോംലി മീല്‍സ് (2014)
ചലച്ചിത്ര സംവിധാനംഅനൂപ്‌ കണ്ണന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംസർതാജ്
ആലാപനംഅരുണ്‍ ഏലാട്ട്, സർതാജ്

വരികള്‍

Lyrics submitted by: Sandhya Prakash

Kaalam valayil veezhum kiliyodothum vinnu thodaan
jaalam chirakil perum kilikalkkoru thunayarulaan
kanaloli thoovunna sooryante theeviral vannu valayarinjeedumo
marayilolichu kalikkunna kaattu vannonnu kai thunacheedumo
pazhayoru kadhayile paravakal pole
valayum kondorumichu parakkanam mele
kaathu nilkkaathe samayavumozhukunnu poompularikkadalilethaan

Koottathiloru kilithan uyiru kaliyaattathil thakarnnadinju
kankalil peythirangum karutha mazha kaazhchakku mara paninju
pakalu pokunna munporu thaaraka maanathu thelinju vannu
vaadi nilkkunna manassineyunarthunna kiranangal chorinju thannu
pazhayoru kadhayile paravakal pole
valayum kondorumichu parakkanam mele
kaathunilkkaathe samayavumozhukunnu poompularikkadalilethaan

Aashakku karuthu vachaal manichiraku kallinum mulachu varum
manassilonnurachuvannaal ninachathine njodi kondu pidichadakkum
theemazhachaattu varuvathinethireyum paravakal parannuyarum
viruthu kaattunna vidhiyude naduvilum vijayathinu kodiyuyarum
pazhayoru kadhayile paravakal pole
valayum kondorumichu parakkanam mele
kaathu nilkkathe samayavumozhukunnu poompularikkadalilethaan
വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

കാലം വലയിൽ വീഴും കിളിയോടൊതും വിണ്ണു തൊടാൻ
ജാലം ചിറകിൽ പേറും കിളികൾക്കാരെ തുണയരുളാൻ
കനലൊളി തൂവുന്ന സൂര്യന്റെ തീവിരൽ വന്നു വലയരിഞ്ഞീടുമോ
മറയിലൊളിച്ചു കളിക്കുന്ന കാറ്റു വന്നൊന്നു കൈ തുണച്ചീടുമോ
പഴയൊരു കഥയിലെ പറവകൾ പോലെ
വലയും കൊണ്ടൊരുമിച്ചു പറക്കണം മേലെ
കാത്തുനിൽക്കാതെ സമയവുമൊഴുകുന്നു പൂമ്പുലരിക്കടലിലെത്താൻ

കൂട്ടത്തിലൊരു കിളിതൻ ഉയിരു കളിയാട്ടത്തിൽ തകർന്നടിഞ്ഞു
കൺകളിൽ പെയ്തിറങ്ങും കറുത്ത മഴ കാഴ്ച്ചക്കു മറ പണിഞ്ഞു
പകലു പോകുന്ന മുൻപൊരു താരക മാനത്തു തെളിഞ്ഞു വന്നു
വാടി നിൽക്കുന്ന മനസ്സിനെയുണർത്തുന്ന കിരണങ്ങൾ ചൊരിഞ്ഞു തന്നു
പഴയൊരു കഥയിലെ പറവകൾ പോലെ
വലയും കൊണ്ടൊരുമിച്ചു പറക്കണം മേലെ
കാത്തുനിൽക്കാതെ സമയവുമൊഴുകുന്നു പൂമ്പുലരിക്കടലിലെത്താൻ

ആശയ്ക്ക് കരുത്തു വച്ചാൽ മണിച്ചിറകു കല്ലിനും മുളച്ചു വരും
മനസ്സിലൊന്നുറച്ചുവെന്നാൽ നിനച്ചതിനെ ഞൊടി കൊണ്ടു പിടിച്ചടക്കും
തീമഴച്ചാറ്റു വരുവതിനെതിരെയും പറവകൾ പറന്നുയരും
വിരുതു കാട്ടുന്ന വിധിയുടെ നടുവിലും വിജയത്തിന് കൊടിയുയരും
പഴയൊരു കഥയിലെ പറവകൾ പോലെ
വലയും കൊണ്ടൊരുമിച്ചു പറക്കണം മേലെ
കാത്തുനിൽക്കാതെ സമയവുമൊഴുകുന്നു പൂമ്പുലരിക്കടലിലെത്താൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെളിച്ചം വിരിഞ്ഞു
ആലാപനം : വിപിന്‍ ആറ്റ്‌ലി, സർതാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സർതാജ്
പറന്നു പുതിയ
ആലാപനം : സൗമ്യ രാമകൃഷ്ണന്‍, ഹരിചരൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സർതാജ്
ഹോംലി മീൽസ്
ആലാപനം : സർതാജ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സർതാജ്