View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ കടലിന് കോള് ...

ചിത്രംമറിയം മുക്ക് (2015)
ചലച്ചിത്ര സംവിധാനംജയിംസ് ആൽബർട്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

O..o..ee kadalinu kolu
O..ee puthumazha choodu
aadyamaay mazhappalunku
thulli vannu thotta neram
onnu njettiyo
ennilottiyo
ninte maari than veliyettamenno-
raavikaaramettu vaangiyo
aarthirambiyo
mm...mm...
ee kadalinu kolu
O..ee puthumazha choodu ...

Aa...
alanjirangi megham ninnil
alinjinangi eeran maaril
pathukkeyullil
pathanju ponthi
parannidunnu neeyaaazhi
paranjidaano arinjukoodaa
pathanjathaake thanneedaan
pukachidaan idaykkide thanichaake
thidukkamaanenikkithaa vilikkaake
La...La...
nin thirakalil vithari njaan puthumazha
nee mukilupol chithariyee sukhamazha
mmmm..mmmm ee kadalinu kolu
oh...ee puthumazha choodu

Njorinjorungi moham nenchil
thudicha meenaay neeyen munnil
orikkalum njaan arinjathallee
mazhakkurumbin thullaattam
orikkalum nee aninjathillee
kadalthudippin chaanchaattam
ninakkithen karal thudipporukkeedaam
ninakkithen mazhappazham vilambeedaam
La..La..
nin varavilen karalilo nuramazha
nin alatharum madiyilo rasamazha
ee kadalinu kolu
O..ee puthumazha choodu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉം..ഉം....ഈ കടലിനു കോള്
ഓ...ഈ പുതുമഴ ചൂട്
ആദ്യമായ് മഴപ്പളുങ്ക്
തുള്ളി വന്നു തൊട്ട നേരം
ഒന്നു ഞെട്ടിയോ
എന്നിലൊട്ടിയോ
നിന്റെ മാരി തൻ വേലിയേറ്റമെന്നോ-
രാവികാരമേറ്റുവാങ്ങിയോ
ആർത്തിരമ്പിയോ
ഉം..ഉം..ഈ കടലിനു കോള്
ഓ...ഈ പുതുമഴ ചൂട്

ആ...
അലഞ്ഞിറങ്ങി മേഘം നിന്നിൽ
അലിഞ്ഞിണങ്ങി ഈറൻ മാറിൽ
പതുക്കെയുള്ളിൽ
പതഞ്ഞുപൊന്തി
പരന്നിടുന്നു നീയാഴി
പറഞ്ഞിടാനോ അറിഞ്ഞുകൂടാ
പതഞ്ഞതാകെ തന്നീടാൻ
പുകച്ചിലാണിടയ്ക്കിടെ തനിച്ചാകെ
തിടുക്കമാണെനിക്കിതാ വിളിക്കാകെ
ല..ലല..
നിൻ തിരകളിൽ വിതറി ഞാൻ പുതുമഴ
നീ മുകിലുപോൽ ചിതറിയീ സുഖമഴ
ഉം..ഉം..ഈ കടലിനു കോള്
ഓ...ഈ പുതുമഴ ചൂട്

ഞൊറിഞ്ഞൊരുങ്ങി മോഹം നെഞ്ചിൽ
തുടിച്ച മീനായ് നീയെൻ മുന്നിൽ
ഒരിക്കലും ഞാൻ അറിഞ്ഞതല്ലീ
മഴക്കുറുമ്പിൻ തുള്ളാട്ടം
ഒരിക്കലും നീ അണിഞ്ഞതില്ലീ
കടൽത്തുടിപ്പിൻ ചാഞ്ചാട്ടം
നിനക്കിതെൻ കരൾത്തുടിപ്പൊരുക്കീടാം
നിനക്കിതെൻ മഴപ്പഴം വിളമ്പീടാം
ല..ലല..
നിൻ വരവിലെൻ കരളിലോ നുരമഴ
നിൻ അലതരും മടിയിലോ രസമഴ
ഓ...ഈ കടലിനു കോള്
ഓ...ഈ പുതുമഴ ചൂട്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കവിള്‍ ആപ്പിള്‍
ആലാപനം : കാവാലം ശ്രീകുമാര്‍, നജിം അര്‍ഷാദ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : വിദ്യാസാഗര്‍
സ്വര്‍ഗ്ഗം തുറന്നു
ആലാപനം : കോറസ്‌   |   രചന : ഫാ. സിയോണ്‍   |   സംഗീതം : വിദ്യാസാഗര്‍
മേക്കരയില് തിരയടിക്കണ
ആലാപനം : രഞ്ജിനി ജോസ്‌, ജിതിന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍