View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുത്തനിലഞ്ഞിക്ക് ...

ചിത്രംമൈലാഞ്ചി മൊഞ്ചുള്ള വീട് (2014)
ചലച്ചിത്ര സംവിധാനംബെന്നി തോമസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംഅന്‍വര്‍ സാദത്ത്, റിമി ടോമി, യാസിൻ നിസ്സാർ

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പുത്തനിലഞ്ഞിക്കു പൂ വിരിഞ്ഞേ
മുറ്റത്തേ മുല്ലക്ക് പൂ നിറഞ്ഞേ
ഇന്നീ പെണ്ണിൻ കല്യാണമല്ലേ
മൊഞ്ചത്തി മാണിക്യ കണ്ണാളേ
റിംഗിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ
കണ്ണാടി കവിളിലെ മാതളപ്പൂ ചോദിക്കാൻ
മൈലാഞ്ചി തോപ്പിലിന്നാ മാരൻ വന്നു തേനാളെ
മാണിക്യ കണ്ണാളേ റിംഗിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ

പുത്തനിലഞ്ഞിക്കു പൂ വിരിഞ്ഞേ
മുറ്റത്തേ മുല്ലക്ക് പൂ നിറഞ്ഞേ
ഇന്നീ പെണ്ണിൻ കല്യാണമല്ലേ
മൊഞ്ചത്തി മാണിക്യ കണ്ണാളേ
റിംഗിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ

തഞ്ചകപൂമാരനെ കാണാൻ നെഞ്ചുലഞ്ഞു നിന്നു നീ
കള്ളനവാനൊന്നു വന്നാലോ തണ്ടൊടിഞ്ഞ താമര
താനേ പൂ ചൊരിയും ചെമ്പക പൂത്തോപ്പിനുള്ളിൽ
രാവിൽ വന്നണയും പനിമതി പാലൊളി നീ
ഓ നാളേ നിന്നറയിൽ കുളിർകാറ്റോടി വരും
കൂടെ പൂങ്കുയിലിൻ ഈണം തേടി വരൂ
മാറിമാനേ മാനേ മണിമുത്തേ വരൂ പൊന്നേ തേനേ
മാണിക്യ കണ്ണാളേ റിംഗിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ

പുത്തനിലഞ്ഞിക്കു പൂ വിരിഞ്ഞേ
മുറ്റത്തേ മുല്ലക്ക് പൂ നിറഞ്ഞേ
ഇന്നീ പെണ്ണിൻ കല്യാണമല്ലേ
മൊഞ്ചത്തി മാണിക്യ കണ്ണാളേ
റിംഗിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ

ഏഴുനില പന്തലിനുള്ളിൽ കേഴമാനായ് ചെല്ലു നീ
ഖൽബിലുള്ള കറുക നൽകാനായ് നിന്നരികിൽ വന്നൊരാൾ
പീലിക്കാർമുടിയിൽ കസവണിയും അംഗനയോ
ഏറും പൂതികളോ കളിചിരി ഇക്കിളിയോ
ഓ നാളേ നിന്നരികിൽ കനവിൻ തോണി വരും
ഓരോ കുമ്പിളിലും ഏറേ തേൻ നിറയും

മാറിമാനേ മാനേ മണിമുത്തേ വരൂ പൊന്നേ തേനേ
മാണിക്യ കണ്ണാളേ റിംഗിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ

പുത്തനിലഞ്ഞിക്കു പൂ വിരിഞ്ഞേ
മുറ്റത്തേ മുല്ലക്ക് പൂ നിറഞ്ഞേ
ഇന്നീ പെണ്ണിൻ കല്യാണമല്ലേ
മൊഞ്ചത്തി മാണിക്യ കണ്ണാളേ
റിംഗിൻ താമരപ്പൂന്തേനേ
താഴത്തു നോക്കാതെ നിന്റെ പൂമിഴി പൂട്ടാതെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുത്തനിലഞ്ഞിക്ക്
ആലാപനം : രാധിക നാരായണന്‍, ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌
തമ്മില്‍ തമ്മില്‍
ആലാപനം : അരുണ്‍ ഏലാട്ട്, നജിം അര്‍ഷാദ്‌, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌