View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തമ്മില്‍ തമ്മില്‍ ...

ചിത്രംമൈലാഞ്ചി മൊഞ്ചുള്ള വീട് (2014)
ചലച്ചിത്ര സംവിധാനംബെന്നി തോമസ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംഅരുണ്‍ ഏലാട്ട്, നജിം അര്‍ഷാദ്‌, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറുമൺകൂടും പൊൻകൂടായ്‌ മാറും പൂക്കാലം
മാറിക്കാറും മാഞ്ഞേ പുതു ചെണ്ടും വണ്ടും വന്നേ
മിഴിയോരത്തു മോഹത്തിൻ മിന്നാമിന്നാട്ടം
ഇഷ്ടം നമ്മളിൽ വെട്ടം വീശവേ പനിനീർത്തുള്ളികൾ
ചൊരിയും വേളയിൽ താളം വീണ്ടും വന്നേ
നിറമേഴും പൂത്തു പിന്നേ
ഇനി സ്നേഹമാം നൂലിനാൽ പൂവുകൾ കോർക്കും നമ്മൾ

തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറുമൺകൂടും പൊൻകൂടായ്‌ മാറും പൂക്കാലം

പുതിയൊരു വാനം നിറമുകിൽ ചൂടും
പുതു മണവാളൻ കതിരവനാകും
ഹൃദയങ്ങൾ തമ്മിൽ പുണരുന്ന ചേലിൽ
മണിയറ വാതിൽ വിടരുകയില്ലേ
ഒരു നൂറു കനവോലുമീ കൺകളിൽ
മഴവില്ലു വിരിയുന്നൊരിശലുരോർമ്മകൾ
മയിലാഞ്ചി മൊഞ്ചുള്ള ഈ വീട്ടിൽ കൂടും നമ്മൾ

തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറുമൺകൂടും പൊൻകൂടായ്‌ മാറും പൂക്കാലം

ഇനിയൊരു തിങ്കൾ കതിരുമായ് പോരും
ഇരവൊരു കാണാ കുയിൽ മകളാവും
മനസ്സാകെ മഞ്ഞാൽ അലിയുന്ന നേരം
ഉലകിതിലാകെ പരിമളമല്ലേ
പിരിയാതെയിനി നീളുമീ യാത്രയിൽ
തുണ വേണം ഒരു നുള്ളു കനിവിൻ കണം
മയിലാഞ്ചി മൊഞ്ചുള്ള ഈ വീട്ടിൽ വാഴും നമ്മൾ

തമ്മിൽ തമ്മിൽ ചേരും ഈ മണ്ണും വിണ്ണും പാടും
ചെറുമൺകൂടും പൊൻകൂടായ്‌ മാറും പൂക്കാലം
ഹേയ് മാറിക്കാറും മാഞ്ഞേ പുതു ചെണ്ടും വണ്ടും വന്നേ
മിഴിയോരത്തു മോഹത്തിൻ മിന്നാമിന്നാട്ടം
ഇഷ്ടം നമ്മളിൽ വെട്ടം വീശവേ പനിനീർത്തുള്ളികൾ
ചൊരിയും വേളയിൽ താളം വീണ്ടും വന്നേ
നിറമേഴും പൂത്തു പിന്നേ
ഇനി സ്നേഹമാം നൂലിനാൽ പൂവുകൾ കോർക്കും നമ്മൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുത്തനിലഞ്ഞിക്ക്
ആലാപനം : അന്‍വര്‍ സാദത്ത്, റിമി ടോമി, യാസിൻ നിസ്സാർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പുത്തനിലഞ്ഞിക്ക്
ആലാപനം : രാധിക നാരായണന്‍, ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌