Pularippooppenne ...
Movie | Ennum Eppozhum (2015) |
Movie Director | Sathyan Anthikkad |
Lyrics | Rafeeq Ahamed |
Music | Vidyasagar |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Pularippooppenne ilaveyilum chutti pathivaayittengaanu mudi mele ketti iru kayyum veeshi kutharippokkengaanu pammippammi vannaalum thennippokum kaattaano ullinnullil theeyaalum oru manju nilaavaano … hoy.. (Pulari) Nirakathiraalum oru snehadeepamaano murivukalolum oru premagaanamo athirariyaathe alayunna meghamaano ithalilulaavum oru manjuthulliyo ethaakkompilennum chirivettam thooki nilppoo thottaal mullu porum oru thottaavaadiyallo thottuthottillennu pettennu maayunno- ruchakkinaavaano… hoy… (Pulari) Smaranakal meyum oru theerabhoomiyaano maravikal paayum oru raajaveedhiyo mizhikaliletho kanavaarnna mounamaano karalithilaalum kanalo vishaadamo kandaalonnu veendum chiri kaanaan thonnumallo mindaanonnu koode aarum pinpe porumallo thandodichangane kondupokaanulla munthirithaiyyaano (Pulari) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി പതിവായിട്ടെങ്ങാണ് മുടി മേലേ കെട്ടി ഇരു കൈയ്യും വീശി കുതറിപ്പൊക്കെങ്ങാണ് പമ്മിപ്പമ്മി വന്നാലും തെന്നിപ്പോകും കാറ്റാണോ ഉള്ളിന്നുള്ളിൽ തീയാളും ഒരു മഞ്ജു നിലാവാണോ … ഹൊയ്.. (പുലരി) നിരകതിരാളും ഒരു സ്നേഹദീപമാണോ മുറിവുകളോലും ഒരു പ്രേമഗാനമോ അതിരറിയാതെ അലയുന്ന മേഘമാണോ ഇതളിലുലാവും ഒരു മഞ്ഞുതുള്ളിയോ എത്താക്കൊമ്പിലെന്നും ചിരിവെട്ടം തൂകി നില്പ്പൂ തൊട്ടാൽ മുള്ളു പോറും ഒരു തൊട്ടാവാടിയല്ലോ തൊട്ടുതൊട്ടില്ലെന്നു പെട്ടെന്നു മായുന്നൊ - രുച്ചക്കിനാവാണോ… ഹൊയ്… (പുലരി) സ്മരണകൾ മേയും ഒരു തീരഭൂമിയാനൊ മറവികൾ പായും ഒരു രാജവീഥിയോ മിഴികളിലേതോ കനവാർന്ന മൌനമാണോ കരളിതിലാളും കനലോ വിഷാദമോ കണ്ടാലൊന്നു വീണ്ടും ചിരി കാണാൻ തോന്നുമല്ലോ മിണ്ടാനൊന്നു കൂടെ ആരും പിൻപേ പോരുമല്ലോ തണ്ടൊടിച്ചങ്ങനെ കൊണ്ടുപൊകാനുള്ള മുന്തിരിതൈയ്യാണോ (പുലരി) |
Other Songs in this movie
- Malarvaaka Kompathu
- Singer : P Jayachandran, Rajalakshmi Abhiram | Lyrics : Rafeeq Ahamed | Music : Vidyasagar
- Nilaavum Maayunnu
- Singer : KS Harishankar | Lyrics : Rafeeq Ahamed | Music : Vidyasagar
- Dhithikki Dhithikki
- Singer : Binni Krishnakumar | Lyrics : Rafeeq Ahamed | Music : Vidyasagar