View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരിപ്പൂപ്പെണ്ണേ ...

ചിത്രംഎന്നും എപ്പോഴും (2015)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Pularippooppenne ilaveyilum chutti
pathivaayittengaanu
mudi mele ketti iru kayyum veeshi
kutharippokkengaanu
pammippammi vannaalum
thennippokum kaattaano
ullinnullil theeyaalum
oru manju nilaavaano … hoy..
(Pulari)

Nirakathiraalum
oru snehadeepamaano
murivukalolum
oru premagaanamo
athirariyaathe
alayunna meghamaano
ithalilulaavum
oru manjuthulliyo
ethaakkompilennum
chirivettam thooki nilppoo
thottaal mullu porum
oru thottaavaadiyallo
thottuthottillennu
pettennu maayunno-
ruchakkinaavaano… hoy…
(Pulari)

Smaranakal meyum
oru theerabhoomiyaano
maravikal paayum
oru raajaveedhiyo
mizhikaliletho
kanavaarnna mounamaano
karalithilaalum
kanalo vishaadamo
kandaalonnu veendum
chiri kaanaan thonnumallo
mindaanonnu koode
aarum pinpe porumallo
thandodichangane kondupokaanulla
munthirithaiyyaano
(Pulari)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പുലരിപ്പൂപ്പെണ്ണേ ഇളവെയിലും ചുറ്റി
പതിവായിട്ടെങ്ങാണ്‌
മുടി മേലേ കെട്ടി ഇരു കൈയ്യും വീശി
കുതറിപ്പൊക്കെങ്ങാണ്‌
പമ്മിപ്പമ്മി വന്നാലും
തെന്നിപ്പോകും കാറ്റാണോ
ഉള്ളിന്നുള്ളിൽ തീയാളും
ഒരു മഞ്ജു നിലാവാണോ … ഹൊയ്..
(പുലരി)

നിരകതിരാളും
ഒരു സ്നേഹദീപമാണോ
മുറിവുകളോലും
ഒരു പ്രേമഗാനമോ
അതിരറിയാതെ
അലയുന്ന മേഘമാണോ
ഇതളിലുലാവും
ഒരു മഞ്ഞുതുള്ളിയോ
എത്താക്കൊമ്പിലെന്നും
ചിരിവെട്ടം തൂകി നില്പ്പൂ
തൊട്ടാൽ മുള്ളു പോറും
ഒരു തൊട്ടാവാടിയല്ലോ
തൊട്ടുതൊട്ടില്ലെന്നു
പെട്ടെന്നു മായുന്നൊ -
രുച്ചക്കിനാവാണോ… ഹൊയ്…
(പുലരി)

സ്മരണകൾ മേയും
ഒരു തീരഭൂമിയാനൊ
മറവികൾ പായും
ഒരു രാജവീഥിയോ
മിഴികളിലേതോ
കനവാർന്ന മൌനമാണോ
കരളിതിലാളും
കനലോ വിഷാദമോ
കണ്ടാലൊന്നു വീണ്ടും
ചിരി കാണാൻ തോന്നുമല്ലോ
മിണ്ടാനൊന്നു കൂടെ
ആരും പിൻപേ പോരുമല്ലോ
തണ്ടൊടിച്ചങ്ങനെ കൊണ്ടുപൊകാനുള്ള
മുന്തിരിതൈയ്യാണോ
(പുലരി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലർവാക കൊമ്പത്ത്
ആലാപനം : പി ജയചന്ദ്രൻ, രാജലക്ഷ്മി അഭിരാം   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
നിലാവും മായുന്നു
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
ധിതിക്കി ധിതിക്കി
ആലാപനം : ബിന്നി കൃഷ്ണകുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍