View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞോര്‍മ്മകള്‍ ...

ചിത്രംപിക്കറ്റ് 43 (2015)
ചലച്ചിത്ര സംവിധാനംമേജര്‍ രവി
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംരതീഷ് വേഗ
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Manjormmakal jalamounamaay
peyyaathe poy maranjoo
aaraaro neeroottaan ven ganga
paanjozhuki
neehaaram polluna naal vazhiyil
vana shaili veene sruthi meettoo
kulirvaaname midippaattumaay koode neeyille
manjormmakal jalamounamaay
peyyaathe poy maranjoo

Ekaanthame nizhal veedhikal
vidhiyorthu vingumbol
maayum maayaa drutha mekham
pathivaay sneham nerumbol
raavaake mizhi neeril moodi njaan

Manjormmakal jalamounamaay
peyyaathe poy maranjoo

Shokaardramee himashaakhikal
kadha cholli veezhumbol
aaro poovin kaathoram
sandhyaa geetham moolumbol
aathmaavin mridhugaanam paadi njaan

Manjormmakal jalamounamaay
peyyaathe poy maranjoo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മഞ്ഞോർമ്മകൾ ജലമൗനമായ്
പെയ്യാതെ പോയ് മറഞ്ഞൂ
ആരാരേ നീരൂട്ടാൻ വെൺ ഗംഗ
പാഞ്ഞൊഴുകി
നീഹാരം പൊള്ളുന്ന നാൾ വഴിയിൽ
വന ശൈല വീണേ ശ്രുതി മീട്ടു
കുളിർവാനമേ മിടിപ്പാട്ടുമായ് കൂടേ നീയില്ലേ
മഞ്ഞോർമ്മകൾ ജലമൗനമായ്
പെയ്യാതെ പോയ് മറഞ്ഞൂ

ഏകാന്തമേ നിഴൽ വീഥികൾ
വിധിയോർത്തു വിങ്ങുമ്പോൾ
മായും മായാ ദ്രുത മേഘം
പതിവായ് സ്നേഹം നേരുമ്പോൾ
രാവാകെ മിഴി നീരിൽ മൂടി ഞാൻ

മഞ്ഞോർമ്മകൾ ജലമൗനമായ്
പെയ്യാതെ പോയ് മറഞ്ഞൂ

ശോകാർദ്രമീ ഹിമശാഖികൾ
കഥ ചൊല്ലി വീഴുമ്പോൾ
ആരോ പൂവിൻ കാതോരം
സന്ധ്യാ ഗീതം മൂളുമ്പോൾ
ആത്മാവിൻ മൃദുഗാനം പാടി ഞാൻ

മഞ്ഞോർമ്മകൾ ജലമൗനമായ്
പെയ്യാതെ പോയ് മറഞ്ഞൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാരി മഴ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : മുരുകൻ കാട്ടാക്കട   |   സംഗീതം : രതീഷ് വേഗ