View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിനാവിന്‍ കിളികള്‍ ...

ചിത്രംചന്ദ്രേട്ടന്‍ എവിടെയാ (2015)
ചലച്ചിത്ര സംവിധാനംസിദ്ധാർത്ഥ് ഭരതൻ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള

വരികള്‍

Lyrics submitted by: P.K.Suresh Kumar

Kinavin kilikal ..
manimegham thottu maanathu parunne
kinavin kilikal ..
manimegham thottu maanathu parunne
Illam vittu vekam nira vallam ketti vayo
malayala thumbiyale thaliromal paythale
Sooryan vannu chaayum thiru kovil gopurangal
Kothi theere ninnu kaanan radhameriyonnu poyvaraan
(Kinavin kilikal manimegham thottu maanathu parunne )(2)

Nee varoo prabhaathame
Maanasam thaloduvan
Theruvu niraye kaniroliyil
Nee kolam ezhuthumbol
Murukamalayil mukilukalaadi
Kanaka mayilukale pole
Thozhuthu thirike varunna veyile
Kalabha sugham ee karalinu thaa
Mallipoovu pookkum naru ghandham neettiyaare
Varavelkkan kaathu ninnu thamizh naadan thennale
Maattu ponkal naadin mozhi konji peshi neeyum
Karakaatta kaarane pol kaliyaadi yonnu koode vaa

(Kinavin kilikal manimegham thottu maanathu parunne)(2)

Eatho eenangal thutikkunna nenchil
Shruthi pakaraanaro
Kaaveri thirakale maatti
thamburuvaayi
Neettum kayyil veezhum
Muzhu thinkal muthu pole
Nidhiyaayi kaathu vekkyaam
Priyamode velakal
Ennum omanikkanini ormathaalil minnum
Padamaayi cherthu vaykkaam
Naam kandu maanha kaazhchakal

(Kinavin kilikal manimegham thottu maanathu parunne )(2)
വരികള്‍ ചേര്‍ത്തത്: P.K.Suresh Kumar

കിനാവിൻ കിളികൾ..
മണിമേഘം തൊട്ടു മാനത്തു പാറുന്നേ
കിനാവിൻ കിളികൾ..
മണിമേഘം തൊട്ടു മാനത്തു പാറുന്നേ
ഇല്ലം വിട്ടു വേഗം നിറവല്ലം കെട്ടി പായും
മലയാളത്തുമ്പിയാളേ തളിരോമൽ പൈതലേ
സൂര്യൻ വന്നു ചായും തിരുകോവിൽ ഗോപുരങ്ങൾ
കൊതിതീരെ നിന്നു കാണാൻ രഥമേറിയൊന്നു പോയ്‌വരാം
(കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ(2 )

നീ വരൂ പ്രഭാതമേ
മാനസം തലോടുവാൻ
തെരുവുനിറയേ കതിരൊളിയിൽ
നീ കോലം എഴുതുമ്പോൾ
മുരുക മലയിൽ മുകിലുകളാടി
കനകമയിലുകളേപ്പോലെ
തൊഴുതു തിരികെ വരുന്ന വെയിലേ
കളഭസുഖം ഈ കരളിന് താ.....
മല്ലിപ്പൂവു പൂക്കും നറുഗന്ധം നീട്ടിയാരെ
വരവേൽക്കാൻ കാത്തുനിന്നു തമിഴ്‌നാടൻ തെന്നലേ
മാട്ടുപോങ്കൽ നാടിൻ മൊഴി കൊഞ്ചി പേശി നീയും
കരകാട്ടക്കാരനെപ്പോൽ കളിയാടിയൊന്നു കൂടെ വാ

(കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ (2 )

ഏതോ ഈണങ്ങൾ തുടിക്കുന്ന നെഞ്ചിൽ
ശ്രുതി പകരാനാരോ
കാവേരി തിരകളെ മാറ്റി
തംബുരുവായി
നീട്ടും കയ്യിൽവീഴും
മുഴുതിങ്കൾമുത്തുപോലെ
നിധിയായി കാത്തുവെയ്ക്കാം
പ്രിയമോടീ വേളകൾ
എന്നും ഓമനിക്കാൻ ഇനി ഓർമ്മത്താളിൽ മിന്നും
പടമായി ചേർത്തുവെയ്ക്കാൻ
നാം കണ്ടുമാഞ്ഞ കാഴ്ചകൾ

(കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ (2 )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വസന്തമല്ലികേ
ആലാപനം : പ്രീതി പിള്ള, ഹരിചരൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : പ്രശാന്ത് പിള്ള