View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്റെ നിഴല്‍കൊണ്ട് ...

ചിത്രംസര്‍ സി പി (2015)
ചലച്ചിത്ര സംവിധാനംഷാജൂണ്‍ കാര്യാല്‍
ഗാനരചനമധു വാസുദേവന്‍‌
സംഗീതംസിജോ ജോണ്‍
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Ninte nizhal kondu njangale srishticha naadhaa
ninte aakaashavum bhoomiyum nanmayum pankittu thanna pithaave
ninte nizhal kondu njangale srishticha naadhaa
ninte aakaashavum bhoomiyum nanmayum pankittu thanna pithaave

Nityamaam dukhathin kallimulppoovukal enthinu pinne nee
choodichu njangale
nityamaam dukhathin kallimulppoovukal enthinu pinne nee
choodichu daivame

Ninte nizhal kondu njangale srishticha naadhaa
ninte aakaashavum bhoomiyum nanmayum pankittu thanna pithaave

Aarumillaathavarkkaasrayamaayoru velli nakshatram pirannennu
ketta naal yaathra thudangiyanaadharaam njangalkku
paayum pankaayavumaayirikkename ee mazha theemazha thorukille
eekkodum kaattum adangukille

Ninte nizhal kondu njangale srishticha naadhaa
ninte aakaashavum bhoomiyum nanmayum pankittu thanna pithaave

Njangal parasparam kaavalu nirthiyorangamaayirikkunna
pullu maadangalil daivame njangalkku kaavalaay nee vannu
nilkkumaa swapnathe kaanmathinnaay raathriyum njangalu
kaathirunnu ee manju maasavum kaathirunnu

Ninte nizhal kondu njangale srishticha naadhaa
ninte aakaashavum bhoomiyum nanmayum pankittu thanna pithaave
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ
നിന്റെ ആകാശവും ഭൂമിയും നൻമയും പങ്കിട്ടു തന്ന പിതാവേ

നിത്യമാം ദുഖത്തിൻ കള്ളിമുൾപ്പൂവുകൾ എന്തിനു പിന്നേ നീ
ചൂടിച്ചു ഞങ്ങളേ
നിത്യമാം ദുഖത്തിൻ കള്ളിമുൾപ്പൂവുകൾ എന്തിനു പിന്നേ നീ
ചൂടിച്ചു ദൈവമേ

നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ
നിന്റെ ആകാശവും ഭൂമിയും നൻമയും പങ്കിട്ടു തന്ന പിതാവേ

ആരുമില്ലാത്തവർക്കാശ്രയമായൊരു വെള്ളി നക്ഷത്രം പിറന്നെന്നു
കേട്ട നാൾ യാത്ര തുടങ്ങിയനാഥരാം ഞങ്ങൾക്ക്
പായും പങ്കായവുമായിരിക്കേണമേ ഈ മഴ തീമഴ തോരുകില്ലേ
ഈക്കൊടും കാറ്റും അടങ്ങുകില്ലേ

നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ
നിന്റെ ആകാശവും ഭൂമിയും നൻമയും പങ്കിട്ടു തന്ന പിതാവേ

ഞങ്ങൾ പരസ്പരം കാവലു നിർത്തിയോരംഗമായിരിക്കുന്ന
പുല്ലു മാടങ്ങളിൽ ദൈവമേ ഞങ്ങൾക്ക് കാവലായ് നീ വന്ന്
നിൽക്കുമാ സ്വപ്നത്തേ കാണ്മതിന്നായ് രാത്രിയും ഞങ്ങളു
കാത്തിരുന്നു ഈ മഞ്ഞു മാസവും കാത്തിരുന്നു

നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച നാഥാ
നിന്റെ ആകാശവും ഭൂമിയും നൻമയും പങ്കിട്ടു തന്ന പിതാവേ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രായം
ആലാപനം : ഫ്രാങ്കോ, നജിം അര്‍ഷാദ്‌   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : സിജോ ജോണ്‍
കട്ടുറുമ്പിനും കാതുകുത്തണം
ആലാപനം : ദേവദത്ത് ബിജിബാൽ   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : സിജോ ജോണ്‍