View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Naattiloode Kaliyaadiyodum Iru ...

MovieAchaa Din (2015)
Movie DirectorG Marthandan
LyricsSanthosh Varma
MusicBijibal
SingersG Venugopal
Play Song
Audio Provided by: Devi Vijayan

Lyrics

Lyrics submitted by: Sunish Menon

Omanathinkal kidaavo nalla-
Komala thaamara poovo
Poovil niranja madhuvo pari-
Poornendu thante nilaavo

Naattiloode kaliyaadi odumiru chakramulla shakadam
Athilettidunna puthu ponkinaakkalathum enthu varna shabalam
Valavunde thirivunde paathaalakkuzhiyunde
Athu thaandeettappuramethaan eeyoru jeevitha sachaaram
Naattiloode kaliyaadi odumiru chakramulla shakadam
Athilettidunna puthu ponkinaakkalathum enthu varna shabalam

Parakkum mohavimaanam irambana neelaakaasham
Nirathil veru pidichu kidakkana vaahanajaalam
Thoonin meethe paalam, paalam meethe paaLam
Athinu mukaliloru puthiya chalanam athil
Kaalathinte thaaLam maattathinte choolam
Valarum nagaram athinidayil idavazhiyil
Ittu kinaavukal cherthu pidichoru sanchaaram
Allalarinjoru sanchaaram

Naattiloode kaliyaadi odumiru chakramulla shakadam
Athilettidunna puthu ponkinaakkalathum enthu varna shabalam

Thanichee paathayiloodini odanam orupidi dooram
Thirakkil illayoraalkkum orithiri parichaya bhaavam
Pirannoru naadum maranningu koodum
Ivanu nagaramithoru abhayam ivide ini
Thuli thuli kaattum kadalinte paattum
Karalu thazhuki thunayaruli ozhukumathil
Nalladinam varumenna pratheekshakal nenchoram
Cherthu pidichoru sanchaaram

Naattiloode kaliyaadi odumiru chakramulla shakadam
Athilettidunna puthu ponkinaakkalathum enthu varna shabalam
Valavunde thirivunde paathaalakkuzhiyunde
Athu thaandeettappuramethaan eeyoru jeevitha sachaaram
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

ഓമനതിങ്കള്‍ കിടാവോ നല്ല-
കോമള താമര പൂവോ
പൂവില്‍ നിറഞ്ഞ മധുവോ പരി-
പൂര്‍ണ്ണേന്ദു തന്റെ നിലാവോ

നാട്ടിലൂടെ കളിയാടി ഓടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്കളതുമെന്തു വര്‍ണ്ണ ശബളം
വളവുണ്ടേ തിരിവുണ്ടേ പാതാളക്കുഴിയുണ്ടേ
അത് താണ്ടീട്ടപ്പുറമെത്താനീയൊരു ജീവിത സഞ്ചാരം
നാട്ടിലൂടെ കളിയാടി ഓടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്കളതുമെന്തു വര്‍ണ്ണ ശബളം

പറക്കും മോഹവിമാനമിരമ്പണ നീലാകാശം
നിരത്തില്‍ വേരു പിടിച്ച് കിടക്കണ വാഹനജാലം
തൂണിന്‍ മീതെ പാലം, പാലം മീതെ പാളം
അതിന് മുകളിലൊരു പുതിയ ചലനം അതില്‍
കാലത്തിന്റെ താളം മാറ്റത്തിന്റെ ചൂളം
വളരും നഗരം അതിനിടയില്‍ ഇടവഴിയില്‍
ഇട്ട് കിനാവുകള്‍ ചേര്‍ത്ത് പിടിച്ചൊരു സഞ്ചാരം
അല്ലലറിഞ്ഞൊരു സഞ്ചാരം

നാട്ടിലൂടെ കളിയാടി ഓടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്കളതുമെന്തു വര്‍ണ്ണ ശബളം

തനിച്ചീപാതയിലൂടിനി ഓടണമൊരുപിടി ദൂരം
തിരക്കില്‍ ഇല്ലയൊരാള്‍ക്കുമൊരിത്തിരി പരിചയ ഭാവം
പിറന്നൊരു നാടും മറന്നിങ്ങു കൂടും
ഇവന് നഗരമിതൊരഭയം ഇവിടെ ഇനി
തൂളി തൂളി കാറ്റും കടലിന്റെ പാട്ടും
കരളു തഴുകി തുണയരുളി ഒഴുകുമതില്‍
നല്ലദിനം വരുമെന്ന പ്രതീക്ഷകള്‍ നെഞ്ചോരം
ചേര്‍ത്ത് പിടിച്ചൊരു സഞ്ചാരം

നാട്ടിലൂടെ കളിയാടി ഓടുമിരുചക്രമുള്ള ശകടം
അതിലേറ്റിടുന്ന പുതുപൊന്‍കിനാക്കളതുമെന്തു വര്‍ണ്ണ ശബളം
വളവുണ്ടേ തിരിവുണ്ടേ പാതാളക്കുഴിയുണ്ടേ
അത് താണ്ടീട്ടപ്പുറമെത്താനീയൊരു ജീവിത സഞ്ചാരം


Other Songs in this movie

Kizhakkinte Ullamkayyil
Singer : Soumya Ramakrishnan   |   Lyrics : Santhosh Varma   |   Music : Bijibal