View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളിരുകൊണ്ട് ...

ചിത്രംഒരു ന്യൂ ജനറേഷന്‍ പനി (2015)
ചലച്ചിത്ര സംവിധാനംശങ്കര്‍ നാരായണ്‍
ഗാനരചനജോര്‍ജ് തോമസ്‌
സംഗീതം
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കുളിരു കൊണ്ടു തളിരു മൂടും ഉപവനങ്ങളിലൂടെ
തരള സ്വപ്നനിറമിയലും മധു വനങ്ങളിലൂടെ
ഒരു പ്രേമ ബിന്ദുവായ്‌ അനുരാഗ സിന്ധുവായ്
ഒഴുകി ഒഴുകി നീ വരുമ്പോൾ അലയാഴിയിന്നെൻ
മാനസം ആ............മം .............മം ............
ആ....................

തങ്ക വളകൾ ചാർത്തീ താമര തളിർ നീർത്തി
താരണി താഴ്വര വന്നിറങ്ങിയ നിറ നിലാപ്പക്ഷീ
മം ................നിനക്കോ ..............ആ .....
ഈ നീലരാവിനോ നിരുപമ സൗന്ദര്യം
നിദാന്ത സൗരഭ്യം
കുളിരു കൊണ്ടു തളിരു മൂടും ഉപവനങ്ങളിലൂടെ

ചന്ദ്ര കിരണം തൂകി ചൈത്ര രശ്മികൾ വീശി
ചന്ദന പുഷ്പ സുഗന്ധലോലയാം ഇന്ദ്രനീല പ്പക്ഷീ
മം ........... നിനക്കോ ......ഈ ചെമ്പനീർ പൂവിനോ
മാദക ലാവണ്യം മദകര താരുണ്യം

കുളിരു കൊണ്ടു തളിരു മൂടും ഉപവനങ്ങളിലൂടെ
തരള സ്വപ്നനിറമിയലും മധു വനങ്ങളിലൂടെ
ഒരു പ്രേമ ബിന്ദുവായ്‌ അനുരാഗ സിന്ധുവായ്
ഒഴുകി ഒഴുകി നീ വരുമ്പോൾ അലയാഴിയിന്നെൻ
മാനസം ആ............മം .............മം ............
ല ലാ ..................മം .............മം ............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴികളില്‍ ഈറന്‍
ആലാപനം : മൃദുല വാര്യർ   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം :
ഇന്റര്‍നെറ്റില്‍ പ്രണയം
ആലാപനം : അന്‍വര്‍ സാദത്ത്, അപര്‍ണ്ണ രാജീവ്, ജി ശ്രീറാം   |   രചന : ജോര്‍ജ് തോമസ്‌   |   സംഗീതം :