View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂനിലാ പുഴയില്‍ ...

ചിത്രംജസ്റ്റ് മാരീഡ് (2015)
ചലച്ചിത്ര സംവിധാനംസാജന്‍ ജോണി
ഗാനരചനഷിജി
സംഗീതം4 മ്യൂസിക്സ്
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Poonilaappuzhayil panineer malarmazhayil
thenkinaakkuliril puthumaarananayumbol
nee neelamukilukal poleyilakiya
kasavunjorikalkkullilunarum ramsaan pirayo....
poonilaappuzhayil panineer malarmazhayil

Monchathippennin chundathu chaarthaan
maarante mohathin mylaanchi
munthirippaadathu moovanthi nerathu
maadathippenninu kalyaanam
kaivalakal thammilidanjoru thaalam
kolussinulsava melam....
kanmunakal thammilinangiya neram
karalilee anuraagam....
paadunnu kuyilinakal kaanunna kanavukalil
aadunnu mayilazhakil neeyennum ninavukalil
manamaake mayangiya sangeetahm....
poonilaappuzhayil panineer malarmazhayil....

Arimullappanthalil ee manimaaran....
pranayaraajakumaaran...
arikil nee arabikkadhayile raani
mizhikal moodiya naanam...
maanathe maniyarayil poometha viriyukayaay
raavinte muralikayil raagangal pozhiyukayaay
pularumvare iniyee sallaapam.......
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

പൂനിലാപ്പുഴയിൽ പനിനീർ മലർമഴയിൽ
തേൻ‌കിനാക്കുളിരിൽ പുതുമാരനണയുമ്പോൾ
നീ നീലമുകിലുകൾ പോലെയിളകിയ
കസവുഞൊറികൾക്കുള്ളിലുണരും റംസാൻ പിറയോ...
പൂനിലാപ്പുഴയിൽ പനിനീർ മലർമഴയിൽ.....

മൊഞ്ചത്തിപ്പെണ്ണിൻ ചുണ്ടത്തു ചാർത്താൻ
മാരന്റെ മോഹത്തിൻ മൈലാഞ്ചി
മുന്തിരിപ്പാടത്തു് മൂവന്തി നേരത്തു്
മാടത്തപ്പെണ്ണിനു് കല്യാണം
കൈവളകൾ തമ്മിലിടഞ്ഞൊരു താളം
കൊലുസ്സിനുത്സവ മേളം...
കണ്മുനകൾ തമ്മിലിണങ്ങിയ നേരം
കരളിലീ അനുരാഗം...
പാടുന്നു കുയിലിണകൾ കാണുന്ന കനവുകളിൽ
ആടുന്നു മയിലഴകിൽ നീയെന്നും നിനവുകളിൽ
മനമാകെ മയങ്ങിയ സംഗീതം.....
പൂനിലാപ്പുഴയിൽ പനിനീർ മലർമഴയിൽ.....

അരിമുല്ലപ്പന്തലിൽ ഈ മണിമാരൻ...
പ്രണയരാജകുമാരൻ...
അരികിൽ നീ അറബിക്കഥയിലെ റാണി
മിഴികൾ മൂടിയ നാണം...
മാനത്തെ മണിയറയിൽ പൂമെത്ത വിരിയുകയായ്
രാവിന്റെ മുരളികയിൽ രാഗങ്ങൾ പൊഴിയുകയായ്
പുലരുംവരെ ഇനിയീ സല്ലാപം.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനം നോക്കി
ആലാപനം : ജസ്റ്റിന്‍ ജയിംസ്   |   രചന : ബിബി മാത്യു, എൽദോസ് ഏലിയാസ്   |   സംഗീതം : 4 മ്യൂസിക്സ്
മെല്ലെ കനിമഴയായ്
ആലാപനം : നജിം അര്‍ഷാദ്‌, ശില്പ   |   രചന : ഷിജി   |   സംഗീതം : 4 മ്യൂസിക്സ്
കാലം കഥ പറയണനേരം
ആലാപനം : മോളി കണ്ണമാലി   |   രചന : 4 മ്യൂസിക്സ്   |   സംഗീതം : 4 മ്യൂസിക്സ്