View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ട് പണ്ടാരോ ...

ചിത്രംമൈ ഗോഡ് (2015)
ചലച്ചിത്ര സംവിധാനംഎം മോഹനന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംപി ജയചന്ദ്രൻ, ചിത്ര അരുണ്‍

വരികള്‍

Lyrics submitted by: Sandhya Prakash

Pandu pandaaro kondu kalanjoru
pottichiri cheppu
kanneeraattilu kanavinteyaattilu
mungiyeduthu tharaam
kanniraavinte kombathu kettiya
kingini oonjaalil
akkam pakkam aadiyulanju chennambili poovirukkaam
akkayyilonnu tharaam

Kandu marannathalle mannil poondu kidannathalle
kunnikkuruvum kuruthola peeppiyum
ninne thiranjathalle
athimarathinte ethaakkombathu
kuttikkuruvanum koomanum thumbiyum
kothiyeduthittolippichu vachoru
kutti thaalameduthu tharaam
akkayyil onnu tharaam ikkayyil onnu tharaam

Pandu pandaaro kondu kalanjoru
pottichiri cheppu
kanneeraattilu kanavinteyaattilu
mungiyeduthu tharaam

Thenni maranjathalle engo minniyakannathalle
kunnin cheruvile ponnola
pantheduthammaanamaadi varaam
mam......vattaakkulathinte
vakkathirunnittu kuttikkaranam
marinjangu chaadeettu chuttipparaline
kannezhuthikkana
kutti thaalameduthu tharaam
akkayyil onnu tharaam ikkayyil onnu tharaam

Pandu pandaaro kondu kalanjoru
pottichiri cheppu
kanneeraattilu kanavinteyaattilu
mungiyeduthu tharaam
kanniraavinte kombathu kettiya
kingini oonjaalil
akkam pakkam aadiyulanju chennambili poovirukkaam
akkayyilonnu tharaam
ikkayyil onnu tharaam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പണ്ടു പണ്ടാരോ കൊണ്ടു കളഞ്ഞൊരു
പൊട്ടിച്ചിരി ചെപ്പ്
കണ്ണീരാറ്റില് കനവിന്റെയാറ്റില്
മുങ്ങിയെടുത്തു തരാം
കന്നിരാവിന്റെ കൊമ്പത്തു കെട്ടിയ
കിങ്ങിണി ഊഞ്ഞാലിൽ
അക്കം പക്കം ആടിയുലഞ്ഞു ചെന്നമ്പിളി പൂവിറുക്കാം
അക്കയ്യിലൊന്നു തരാം

കണ്ടു മറന്നതല്ലേ മണ്ണിൽ പൂണ്ടു കിടന്നതല്ലേ
കുന്നിക്കുരുവും കുരുത്തോല പീപ്പിയും
നിന്നേ തിരഞ്ഞതല്ലേ
അത്തിമരത്തിന്റെ എത്താക്കൊമ്പത്ത്
കുട്ടിക്കുറുവനും കൂമനും തുമ്പിയും
കൊത്തിയെടുത്തിട്ടൊളിപ്പിച്ചു വച്ചോരു
കുട്ടി താലമെടുത്തു തരാം
അക്കയ്യിൽ ഒന്ന് തരാം ഇക്കയ്യിൽ ഒന്ന് തരാം

പണ്ടു പണ്ടാരോ കൊണ്ടു കളഞ്ഞൊരു
പൊട്ടിച്ചിരി ചെപ്പ്
കണ്ണീരാറ്റില് കനവിന്റെയാറ്റില്
മുങ്ങിയെടുത്തു തരാം

തെന്നി മറഞ്ഞതല്ലേ എങ്ങോ മിന്നിയകന്നതല്ലേ
കുന്നിൻ ചെരുവിലേ പൊന്നോല
പന്തെടുത്തമ്മാനമാടി വരാം
മം ......വറ്റാക്കുളത്തിന്റെ
വക്കത്തിരുന്നിട്ടു കുട്ടിക്കരണം
മറിഞ്ഞങ്ങു ചാടീട്ടു ചുട്ടിപ്പരലിനെ
കണ്ണെഴുതിക്കണ
കുട്ടി താലമെടുത്തു തരാം
അക്കയ്യിൽ ഒന്ന് തരാം ഇക്കയ്യിൽ ഒന്ന് തരാം

പണ്ടു പണ്ടാരോ കൊണ്ടു കളഞ്ഞൊരു
പൊട്ടിച്ചിരി ചെപ്പ്
കണ്ണീരാറ്റില് കനവിന്റെയാറ്റില്
മുങ്ങിയെടുത്തു തരാം
കന്നിരാവിന്റെ കൊമ്പത്തു കെട്ടിയ
കിങ്ങിണി ഊഞ്ഞാലിൽ
അക്കം പക്കം ആടിയുലഞ്ഞു ചെന്നമ്പിളി പൂവിറുക്കാം
അക്കയ്യിലൊന്നു തരാം
ഇക്കയ്യിൽ ഒന്ന് തരാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടിട്ടുണ്ടോ നിങ്ങള്
ആലാപനം : പീതാംബരൻ മേനോൻ   |   രചന : ജോയ് തോമസ് ഇരിട്ടി   |   സംഗീതം : ബിജിബാല്‍
കുസൃതി കുപ്പായക്കാരാ
ആലാപനം : ഉദയ് രാമചന്ദ്രൻ   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : ബിജിബാല്‍