View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലേ അലകടലേ ...

ചിത്രംഉത്തരചെമ്മീന്‍ (2015)
ചലച്ചിത്ര സംവിധാനംബെന്നി ആശംസ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംകെ എസ് ബിനു ആനന്ദ്
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കടലേ അലകടലേ കനിവിൻ ആഴമേ
കരയിൽ തിരയെഴുതി ചിരിയും തേങ്ങലും
അഴകിൽ ഉണരും അഴലിൽ തളരും
പകൽ ഒരു സ്വപ്ന വഴിയാത്രികൻ
ഇരുൾ ഒരു മൂക സഹയാത്രികൻ
സുഖമലയുന്ന സ്വരഗായകൻ
ശ്രുതിയിടറുന്ന സ്ഥിരനായകൻ
(കടലേ അലകടലേ...)
പുലരിയവൾ വരും കരളിനവൾ തരും
പുഞ്ചിരിച്ചുണ്ടിലെ കണിമധുരം
പകലൊളി മാഞ്ഞിടും ഇരുളല വന്നിടും
വിണ്ണിലെ മേടയിൽ കരി പടരും

കടലേ അലകടലേ കനിവിൻ ആഴമേ
കരയിൽ തിരയെഴുതി ചിരിയും തേങ്ങലും
അഴകിൽ ഉണരും അഴലിൽ തളരും
പകൽ ഒരു സ്വപ്ന വഴിയാത്രികൻ
ഇരുൾ ഒരു മൂക സഹയാത്രികൻ
സുഖമലയുന്ന സ്വരഗായകൻ
ശ്രുതിയിടറുന്ന സ്ഥിരനായകൻ
(കടലേ അലകടലേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകാംബരത്തിലെ
ആലാപനം : കെ ജെ യേശുദാസ്, ശ്വേത മോഹന്‍   |   രചന : കെ എസ് ഹരിഹരന്‍   |   സംഗീതം : കെ എസ് ബിനു ആനന്ദ്
പഴമൊഴിയുടെ ചൂണ്ടകളോടെ
ആലാപനം : എസ് ജാനകി, എം ജി ശ്രീകുമാർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : കെ എസ് ബിനു ആനന്ദ്
പൂമെയ്യില്‍ മന്മഥനൊരു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രഭാകരന്‍ നറുകര   |   സംഗീതം : കെ എസ് ബിനു ആനന്ദ്