View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനകാംബരത്തിലെ ...

ചിത്രംഉത്തരചെമ്മീന്‍ (2015)
ചലച്ചിത്ര സംവിധാനംബെന്നി ആശംസ
ഗാനരചനകെ എസ് ഹരിഹരന്‍
സംഗീതംകെ എസ് ബിനു ആനന്ദ്
ആലാപനംകെ ജെ യേശുദാസ്, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kanakaambarathile ponnoli thaarame
raajakumaariye kanavu kando - avalude
aathmaavin nombaramarinjo
tharalithayaayi tharunimayaayi
pranayaardra mohini kaathirunnu - aval
niramulla swapnangal kandirunnu
kanakaambarathile ponnoli thaarame
raajakumaariye kanavu kando - avalude
aathmaavin nombaramarinjo


anuraagasaagara theerathu pandoru
raajakumaari virunnu vannu - aval
ponnambilitheril eri vannu
premaardra geethathin ponnodakkuzhaloothi
raajakumaaranorungi ninnu - avan
manathaaril aanandam pakarnnu thannu
tharalithayaayi pulakithayaayi
kulirekum paalnura chinni - aval
premakalloliniyaayi
(anuraagasaagara )


pranayaardramaamente manathaarilinnum
azhakerum arimulla pole
punchiri chernna thaaraka pole
anubhaavamodente karalinte poykayil
vidarunna thaliraambal pole - njaan
niravaarnna poonthinkal pole
swaramaalyamaay pon maniveenayil naam
mridubhaavamodizha chernna nernam
nammal onnaay paadunna geetham
(anuraagasaagara )



thiramaala polente karalinteyullil
alathallumetho vikaaram - nin
virimaaril amarunna neram
akalaatheyennum en karalaalanathil
poovazhakaay nee chernnu ninnaal
prema madhuvaayi njaan ninnilaliyaam
oru chumbanam priya sukha nombaram
oru chumbanam priya sukha nombaram
nammalariyaathe kuliraarnna neram
hridayam parayaathe paadunna nimisham
(anuraagasaagara )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കനകാംബരത്തിലെ പൊന്നൊളി താരമേ
രാജകുമാരിയെ കനവ് കണ്ടോ - അവളുടെ
ആത്മാവിൻ നൊമ്പരമറിഞ്ഞോ
തരളിതയായി തരുണിമയായി
പ്രണയാർദ്ര മോഹിനി കാത്തിരുന്നു - അവൾ
നിറമുള്ള സ്വപ്‌നങ്ങൾ കണ്ടിരുന്നു
കനകാംബരത്തിലെ പൊന്നൊളി താരമേ
രാജകുമാരിയെ കനവ് കണ്ടോ - അവളുടെ
ആത്മാവിൻ നൊമ്പരമറിഞ്ഞോ


അനുരാഗസാഗര തീരത്തു പണ്ടൊരു
രാജകുമാരി വിരുന്നു വന്നു - അവൾ
പൊന്നമ്പിളിത്തേരിൽ ഏറി വന്നു
പ്രേമാർദ്ര ഗീതത്തിൻ പൊന്നോടക്കുഴലൂതി
രാജകുമാരനൊരുങ്ങി നിന്നു - അവൻ
മനതാരിൽ ആനന്ദം പകർന്നു തന്നു
തരളിതയായി പുളകിതയായി
കുളിരേകും പാൽനുര ചിന്നി - അവൾ
പ്രേമകല്ലോലിനിയായി
(അനുരാഗസാഗര)


പ്രണയാർദ്രമാമെന്റെ മാനതാരിലിന്നും
അഴകേറും അരിമുല്ല പോലെ
പുഞ്ചിരി ചേർന്ന താരക പോലെ
അനുഭാവമോടെന്റെ കരളിന്റെ പൊയ്കയിൽ
വിടരുന്ന തളിരാമ്പൽ പോലെ - ഞാൻ
നിറവാർന്ന പൂന്തിങ്കൾ പോലെ
സ്വരമാല്യമായ് പോൺ മണിവീണയിൽ നാം
മൃദുഭാവമോടിഴ ചേർന്ന നേരം
നമ്മൾ ഒന്നായ് പാടുന്ന ഗീതം
(അനുരാഗസാഗര)


തിരമാല പോലെന്റെ കരളിന്റെയുള്ളിൽ
അലതല്ലുമേതോ വികാരം - നിൻ
വിരിമാറിൽ അമരുന്ന നേരം
അകലാതിയെന്നെന്നും എൻ കരലാളനത്തിൽ
പൂവാഴക്കായ് നീ ചേർന്നു നിന്നാൽ
പ്രേമ മധുവായ് ഞാൻ നിന്നിലലിയാം
ഒരു ചുംബനം പ്രിയ സുഖ നൊമ്പരം
ഒരു ചുംബനം പ്രിയ സുഖ നൊമ്പരം
നമ്മളറിയാതെ കുളിരാർന്ന നേരം
ഹൃദയം പറയാതെ പാടുന്ന നിമിഷം
(അനുരാഗസാഗര)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലേ അലകടലേ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : കെ എസ് ബിനു ആനന്ദ്
പഴമൊഴിയുടെ ചൂണ്ടകളോടെ
ആലാപനം : എസ് ജാനകി, എം ജി ശ്രീകുമാർ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : കെ എസ് ബിനു ആനന്ദ്
പൂമെയ്യില്‍ മന്മഥനൊരു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രഭാകരന്‍ നറുകര   |   സംഗീതം : കെ എസ് ബിനു ആനന്ദ്