View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളി പാടും ...

ചിത്രംനമുക്കൊരേ ആകാശം (2015)
ചലച്ചിത്ര സംവിധാനംപ്രദീപൻ മുല്ലനേഴി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംനടേശ്‌ ശങ്കര്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aa...Aa...

kilipaadum kulirpaattintethirpaattevide - doore
puzha meettum mazhaveenakkudaminnevide
pularmaanappullothi karimegha kaakkaathi
thuyilunarunarunaru
aadikkaattaadum kolothe poomuttathu
meenam naaveru paadunna kaavorathu
kurumaattikkuruvee cherunaaraka mottinmel
chirakaatti chiri kootti
chil chil chil chil
(kilipaadum )

chempilakkumpilil kusruthimazhe ninne
koovalamolichu vachu
chempilakkumpilil kusruthimazhe ninne
koovalamolichu vachu
kurumpurumpavalude kaathil cholli
kadamkadhappazhamozhikal
ayalathe praavinte ammaanappraavinte
kudayundu kurumaali
mazhamakalkku payar varutha
nira nira poliyudeyuravedu
(kilipaadum )

therilirangumen thiruthevare ninne
aarathi thiriyuzhiyaan
therilirangumen thiruthevare ninne
aarathi thiriyuzhiyaan
arappavanorukki njaan kolam theerkkaam
aniveyil kasavu neyyaam
oru kunjikkaattaay nin kulir meyyil chekkeraan
kulirunno kunjaatte
pathiralannu pathamalannu
nira nira poliyude muramedu
(kilipaadum )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ‍.....ആ‍.....

കിളിപാടും കുളിര്‍പാട്ടിന്‍ എതിര്‍പാ‍ട്ടെവിടെ - ദൂരെ
പുഴ മീട്ടും മഴവീണക്കുടമിന്നെവിടെ
പുലര്‍മാനപ്പുള്ളോത്തി കരിമേഘക്കാക്കാത്തി
തുയിലുണരുണരുണരുണരു
ആടിക്കാറ്റാടും കോലോത്തെ പൂമുറ്റത്ത്
മീനം നാവേറ് പാടുന്ന കാവോരത്ത്
കുറുമാട്ടിക്കുരുവീ ചെരുനാരക മൊട്ടിന്മേള്‍
ചിരകാ‍ാട്ടി ചിരി കൂട്ടി
ചില്‍ ചില്‍ ച്ചില്‍
(കിളിപാടും)

ചേമ്പിലക്കുമ്പിളിൽ കുസൃതിമഴേ നിന്നെ
കൂവളമൊളിച്ചു വച്ചു
ചേമ്പിലക്കുമ്പിളില്‍ കുസൃതിമഴേ നിന്നെ
കൂവളമൊളിച്ചു വച്ചു
കുറുമ്പുറുമ്പവളുടെ കാതില്‍ ചൊല്ല്ലി
കടംകഥപ്പഴമൊഴികള്‍
അയലത്തെ പ്രാവിന്റെ അമ്മാനപ്രാവിന്റെ
കുടയുണ്ട് കുറുമാലീ
മഴമകള്‍ക്ക് പയര്‍ വറുത്ത
നിറ നിറ പൊലിയുടെയുറവെട്
(കിളിപാടും)

തേരിലിറങ്ങുമെന്‍ തിരുതേവരേ നിന്നെ
ആരതിത്തിരിയുഴിയാന്‍
തേരിലിറങ്ങുമെന്‍ തിരുതേവരേ നിന്നെ
ആരതിത്തിരിയുഴിയാന്‍
അരപ്പവനൊരുക്കി ഞാന്‍ കോലം തീര്‍ക്കാം
അണിവെയില്‍ കസവു നെയ്യാം
ഒരു കുഞ്ഞിക്കാറ്റായ് നീന്‍ കുളിര്‍ മെയ്യില്‍ ചേക്കേറാന്‍
കുളിരുന്നോ കുഞ്ഞാറ്റേ
പതിരളന്ന് പതമളന്ന്
നിറ നിറ പൊലിയുടെ മുറമെട്
(കിളിപാടും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാരം പൊത്തിപ്പൊത്തി
ആലാപനം : അപർണ്ണ ഷെബീർ, സനൽ   |   രചന : ഡോക്ടര്‍.സി രാവുണ്ണി   |   സംഗീതം : രാജേഷ് ദാസ്
അക്ഷരപ്പൂക്കൾ ഇറുക്കാം
ആലാപനം : ശ്രീലക്ഷ്മി അനിൽകുമാർ   |   രചന : മുല്ലനേഴി   |   സംഗീതം : രാജേഷ് ദാസ്
അക്ഷരം തൊട്ടു തുടങ്ങാം
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : മുല്ലനേഴി   |   സംഗീതം : രാജേഷ് ദാസ്
ചെമ്പകപ്പൂവിരൽ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : നടേശ്‌ ശങ്കര്‍