View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ തണുത്ത മൺചുരങ്ങള്‍ ...

ചിത്രംഅനാര്‍ക്കലി (2015)
ചലച്ചിത്ര സംവിധാനംസച്ചി
ഗാനരചനറഫീക്ക് അഹമ്മദ്, രാജീവ് നായര്‍
സംഗീതംവിദ്യാസാഗര്‍
ആലാപനംകാര്‍ത്തിക്, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Ee thanutha manchurangalithuvazhi
melle vannorumma thanna karal mizhiye
naam nananja neela neela nadiyude
maarulanja mey thalodi raavozhuke
vennilaa thennalaay enne nee thottuvo
saahibaa.....
ee thanutha manchurangalithuvazhi
melle vannorumma thanna karal mizhiye

Doore aashaadam saayaahnna sangeetham
neer muthu pol neetti nilkke
chaare nee nalkum kaanaa kaineettam
vaalppakshikal vaangi nilkke
maariminnalin chiri mazha vaarnna maanasam thodum
neeyithra maathramen jeeva shaakhiyil
peythalinjuvenno
kunukune viriyana arimulla malarinte
madhurasamini pakaraan
ee thanutha manchurangalithuvazhi
melle vannorumma thanna karal mizhiye
naam nananja neela neela nadiyude
maarulanja mey thalodi raavozhuke

Njaanen kannottam ambeyyum poomaasam
thenalliyaay pooothu nilkke
nee nin pon swaasam thaamboolam nedikkum
raappanthalil chernnu nilkke
kodi punyamaay varum mukiljaalameedinam
naam poothu poyoraa thaara munthiri-
thoppiloornnu veezhum
chinu chine chithariya cheruthari velichathil
thuru thure kanavezhuthaam

Ee thanutha manchurangalithuvazhi
melle vannorumma thanna karal mizhiye
naam nananja neela neela nadiyude
maarulanja mey thalodi raavozhuke
innithaa kunkumam vaari nee thannuvo
raanchanaa................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈ തണുത്ത മൺചുരങ്ങളിതുവഴി
മെല്ലേ വന്നൊരുമ്മ തന്ന കരൾ മിഴിയേ
നാം നനഞ്ഞ നീല നീല നദിയുടെ
മാറുലഞ്ഞ മെയ് തലോടി രാവൊഴുകേ
വെണ്ണിലാ തെന്നലായ് എന്നേ നീ തൊട്ടുവോ
സാഹിബാ ......
ഈ തണുത്ത മൺചുരങ്ങളിതുവഴി
മെല്ലേ വന്നൊരുമ്മ തന്ന കരൾ മിഴിയേ

ദൂരേ ആഷാഢം സായാഹ്ന സംഗീതം
നീർ മുത്ത് പോൽ നീട്ടി നിൽക്കേ
ചാരേ നീ നൽകും കാണാ കൈനീട്ടം
വാൽപ്പക്ഷികൾ വാങ്ങി നിൽക്കേ
മാരിമിന്നലിൻ ചിരി മഴ വാർന്ന മാനസം തൊടും
നീയിത്ര മാത്രമെൻ ജീവ ശാഖിയിൽ
പെയ്തലിഞ്ഞു വെന്നോ
കുനുകുനെ വിരിയണ അരിമുല്ല മലരിന്റെ
മധുരസമിനി പകരാൻ
ഈ തണുത്ത മൺചുരങ്ങളിതുവഴി
മെല്ലേ വന്നൊരുമ്മ തന്ന കരൾ മിഴിയേ
നാം നനഞ്ഞ നീല നീല നദിയുടെ
മാറുലഞ്ഞ മെയ് തലോടി രാവൊഴുകി

ഞാനെൻ കണ്ണോട്ടം അമ്പെയ്യും പൂമാസം
തേനല്ലിയായ് പൂത്തു നിൽക്കേ
നീ നിൻ പൊൻ ശ്വാസം താംബൂലം നേദിക്കും
രാപ്പന്തലിൽ ചേർന്ന് നിൽക്കേ
കോടി പുണ്യമായ് വരും മുകിൽജാലമീദിനം
നാം പൂത്തു പോയൊരാ താര മുന്തിരി -
തോപ്പിലൂർന്നു വീഴും
ചിനു ചിനെ ചിതറിയ ചെറുതരി വെളിച്ചത്തിൽ
തുരു തുരെ കനവെഴുതാം

ഈ തണുത്ത മൺചുരങ്ങളിതുവഴി
മെല്ലേ വന്നൊരുമ്മ തന്ന കരൾ മിഴിയേ
നാം നനഞ്ഞ നീല നീല നദിയുടെ
മാറുലഞ്ഞ മെയ് തലോടി രാവൊഴുകേ
ഇന്നിതാ കുങ്കുമം വാരി നീ തന്നുവോ
റാഞ്ചനാ ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാഹിബാ
ആലാപനം : ഹരിഹരന്‍   |   രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
ആ ഒരുത്തി അവള്‍ ഒരുത്തി
ആലാപനം : മഞ്ജരി, വിനീത്‌ ശ്രീനിവാസന്‍   |   രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
മൊഹബ്ബത്
ആലാപനം : ശ്രേയ ഘോഷാൽ, ഷദാബ് ഫരീദി   |   രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
വാനം ചായും
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
ഓവര്‍ ആന്റ് ഓവര്‍
ആലാപനം :   |   രചന : രാധിക പ്രേം നായർ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍