View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആ ഒരുത്തി അവള്‍ ഒരുത്തി ...

ചിത്രംഅനാര്‍ക്കലി (2015)
ചലച്ചിത്ര സംവിധാനംസച്ചി
ഗാനരചനറഫീക്ക് അഹമ്മദ്, രാജീവ് നായര്‍
സംഗീതംവിദ്യാസാഗര്‍
ആലാപനംമഞ്ജരി, വിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Aa oruthi avaloruthi ....paal manakkum kathiroruthi
aa oruthi avaloruthi ....paal manakkum kathiroruthi.....
oruthiyannenne pirinja nerathu
pozhinjathokkeyum, paazhilaa....
karanju neelicha kanavilokkeyum karimukilin chaakara....

Ee oruthi ivaloruthi.....paalozhukum chiri parathi
ee oruthi ivaloruthi.....paalozhukum chiri parathi
oruthiyennennum arinjaa nerathu
virinjathokkeyum poonilaa.....
thiranju poyoraa kadavilokkeyum niramezhuthiya thaamara...

Ee raavu raavoru raavalaa....ee kaattu moolana sheelallaa.....
inneramilakiya thirayallaa.....ithilonnum avalillaa....

Aa oruthi avaloruthi ....paal manakkum kathiroruthi.....
ee oruthi ivaloruthi....paalozhukum chiri parathi....

Aa .... kadambumarachottilaarile naanamithiri chornna naal
ilamkuyilin nerthoreenam chernna chundaal kori nee....
aa....thalangum velangum kori nee....
orkkunnundo nee....orthedukku nee...
kaanunnundo nee ...kandu ninnu njaan
paanjodum praayam poyaal kaaryam theeroolle...

Aa oruthi avaloruthi ....paal manakkum kathiroruthi
aa oruthi avaloruthi ....paal manakkum kathiroruthi.....

Aa...kurumbumazhakkolu thingiyaa kathu neetti nee poya naal
porankadalil raavu neele chanku kaanju paadinjaan....
kurungi nurungi paadi njaan...
kelkkunnundo nee....kettirippu nee...
kaakkunnundo nee....kaathirippoo njaan...
paanjodum sheethakkaattil maarodottoolle....

Aa oruthi avaloruthi ....paal manakkum kathiroruthi
aa oruthi avaloruthi ....paal manakkum kathiroruthi.....
oruthiyennennum arinjaa nerathu
virinjathokkeyum poonilaa.....
thiranju poyoraa kadavilokkeyum niramezhuthiya thaamara...
ee raavu raavoru raavallaa ... eekaattu moolana sheelallaa....
inneramilakiya thirayallaa.....ithilonnum avalillaa....
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി ...
ഒരുത്തിയന്നെന്നെ പിരിഞ്ഞ നേരത്തു്
പൊഴിഞ്ഞതൊക്കെയും പാഴിലാ ...
കരഞ്ഞു നീലിച്ച കനവിലൊക്കെയും കരിമുകിലിന്‍ ചാകര ...

ഈ ഒരുത്തി ഇവളൊരുത്തി ... പാലൊഴുകും ചിരി പരത്തി
ഈ ഒരുത്തി ഇവളൊരുത്തി ... പാലൊഴുകും ചിരി പരത്തി....
ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്തു്
വിരിഞ്ഞതൊക്കെയും പൂനിലാ ...
തിരഞ്ഞു പോയൊരാ കടവിലൊക്കെയും നിറമെഴുതിയ താമര...

ഈ രാവു് രാവൊരു രാവല്ല്ലാ... ഈ കാറ്റു് മൂളണ ശീലല്ലാ...
ഇന്നേരമിളകിയ തിരയല്ലാ... ഇതിലൊന്നും അവളില്ലാ...

ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി ...
ഈ ഒരുത്തി ഇവളൊരുത്തി... പാലൊഴുകും ചിരി പരത്തി ...

ആ....കടമ്പുമരച്ചോട്ടിലാരിലെ നാണമിത്തിരി ചോര്‍ന്ന നാള്‍
ഇളംകുയിലിന്‍ നേര്‍ത്തൊരീണം ചേര്‍ന്ന ചുണ്ടാല്‍ കോറി നീ...
ആ... തലങ്ങും വെലങ്ങും കോറി നീ...
ഓര്‍ക്കുന്നുണ്ടോ നീ...ഓര്‍ത്തെടുക്കു നീ...
കാണുന്നുണ്ടോ നീ...കണ്ടു നിന്നു ഞാന്‍....
പാഞ്ഞോടും പ്രായം പോയാല്‍ കാര്യം തീരൂല്ലേ...

ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി

ആ....കുറുമ്പുമഴക്കോളു തിങ്ങിയാ കത്തു നീട്ടി നീ പോയ നാള്‍
പൊറങ്കടലില്‍ രാവു നീളെ ചങ്കുകാഞ്ഞു പാടി ഞാന്‍ ...
കുറുങ്ങി നുറുങ്ങി പാടി ഞാന്‍...
കേള്‍ക്കുന്നുണ്ടോ നീ...കേട്ടിരിപ്പു നീ...
കാക്കുന്നുണ്ടോ നീ...കാത്തിരിപ്പൂ ഞാൻ...
പാഞ്ഞോടും ശീതക്കാറ്റിൽ മാറോടൊട്ടൂല്ലേ.....

ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി
ആ ഒരുത്തി അവളൊരുത്തി... പാല്‍ മണക്കും കതിരൊരുത്തി...
ഒരുത്തിയെന്നെന്നും അറിഞ്ഞ നേരത്തു്
വിരിഞ്ഞതൊക്കെയും പൂനിലാ....
തിരഞ്ഞു പോയൊരാ കടവിലൊക്കെയും നിറമെഴുതിയ താമര....
ഈ രാവു് രാവൊരു രാവല്ല്ലാ....ഈ കാറ്റു് മൂളണ ശീലല്ലാ...
ഇന്നേരമിളകിയ തിരയല്ലാ.....ഇതിലൊന്നും അവളില്ലാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ തണുത്ത മൺചുരങ്ങള്‍
ആലാപനം : കാര്‍ത്തിക്, ശ്വേത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
സാഹിബാ
ആലാപനം : ഹരിഹരന്‍   |   രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
മൊഹബ്ബത്
ആലാപനം : ശ്രേയ ഘോഷാൽ, ഷദാബ് ഫരീദി   |   രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
വാനം ചായും
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍   |   സംഗീതം : വിദ്യാസാഗര്‍
ഓവര്‍ ആന്റ് ഓവര്‍
ആലാപനം :   |   രചന : രാധിക പ്രേം നായർ   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍