View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mathilekha Mizhichaari ...

MovieKukkiliyaar (2015)
Movie DirectorNemom Pushparaj
LyricsSasikala Menon
MusicM Jayachandran
SingersP Jayachandran

Lyrics

Lyrics submitted by: Dr. Susie Pazhavarical

mathilekha mizhichaari marayunnathenthe
oru vaakku parayaatheyakalunnathenthe
anuyaathra thudaraathe madangunnathenthe
mukil chorum mazhaneerilidarunnathenthe
thalarunnathenthe.....

minnaaminnee neeyen nenchinnullin koottil
vannathalle ... ellaam ormmayille ...
medakkaattin thooval mettinullil peeli-
ppoomazhayaay kanne peythathalle
veyilaaleyurukum thoomanjukanamaay
ozhuki ninnarikil en priya swapname ...
enne ariyaathathenthe
(mathilekha)

kannaanthumpee neeyum innennullil neerum
chillerinjo ellaam veenudanjo
dooreyetho venalkkaattinnullil kaanaa-
ppookkadambaay ponne nilppathenthe
mazhanoolil nanayum thirinaalam pole
veruthe en ninavil ee nizhalormmakal
onnumariyaathathenthe
(mathilekha)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മതിലേഖ മിഴിചാരി മറയുന്നതെന്തേ
ഒരു വാക്ക് പറയാതെയകലുന്നതെന്തേ
അനുയാത്ര തുടരാതെ മടങ്ങുന്നതെന്തേ
മുകിൽ ചോരും മഴനീരിലിടറുന്നതെന്തേ
തളരുന്നതെന്തേ .....

മിന്നാമിന്നീ നീയെൻ നെഞ്ചിന്നുള്ളിൻ കൂട്ടിൽ
വന്നതല്ലേ ... എല്ലാം ഓർമ്മയില്ലേ ...
മേടക്കാറ്റിൻ തൂവൽ മേട്ടിനുള്ളിൽ പീലി-
പ്പൂമഴയായ് കണ്ണേ പെയ്തതല്ലേ
വെയിലാലെയുരുകും തൂമഞ്ഞുകണമായ്
ഒഴുകി നിന്നരികിൽ എന പ്രിയ സ്വപ്നമേ
(മതിലേഖ)

കാണാത്തുമ്പീ നീയും ഇന്നെന്നുള്ളിൽ നീറും
ചില്ലെറിഞ്ഞോ എല്ലാം വീണുടഞ്ഞോ
ദൂരെയേതോ വേനൽക്കാറ്റിനുള്ളിൽ കാണാ-
പ്പൂക്കടമ്പായ് പൊന്നേ നിൽപ്പതെന്തേ
മഴനൂലിൽ നനയും തിരിനാളം പോലെ
വെറുതെ എൻ നിനവിൽ ഈ നിഴലോർമ്മകൾ
ഒന്നുമറിയാത്തതെന്തേ
(മതിലേഖ)


Other Songs in this movie