View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaane Paadum ...

MovieJeevanam (2010)
Movie DirectorP Mohammed
LyricsKanesh Punoor
MusicYounuseo
SingersSujatha Mohan

Lyrics

Lyrics submitted by: Dr. Susie Pazhavarical

Thaane paadum medakkaattum
mazhavil maanavum
thoovalkkayyil konde vannu
veendum ormmakal

Ponnonathin poovili
paaditheeraa pallavi
poya naalin poothiri
nenchilundu neettalaay
thaaraattin then thullikal
thoovithanna kaalame
amma maarin paal manam
naavil novaay ooriyo

Thaalam thullum thaazhampoovum
theliyum thaaravum
thannu chundil pandeyulla
paattin sheelukal

Sammaanamaay annaarkkannan
thanna madhuravum
manchaadippoom thoppil chernna
raagarudhiravum
orunaalum thoraathorormma
kanneeril chaalichorormma
kaimaaraarundu kaithodum
kaumaaram kathiritta neram

Thaane paadum medakkaattum
mazhavil maanavum
thoovalkkayyil konde vannu
veendum ormmakal

Kaalam veendum thirike theril
kondupokumo
kaattilaadum maavin chottil
theru nirthumo
enkil naam kusruthikalaay maarum
poyppoya baalyangal thedum
viralthumpil thoongi naam aadum
kadalaassuvanchikalaay odum

Thaane paadum medakkaattum
mazhavil maanavum
thoovalkkayyil konde vannu
veendum ormmakal

Ponnonathin poovili
paaditheeraa pallavi
poya naalin poothiri
nenchilundu neettalaay
thaaraattin then thullikal
thoovithanna kaalame
amma maarin paal manam
naavil novaay ooriyo

Thaalam thullum thaazhampoovum
theliyum thaaravum
thannu chundil pandeyulla
paattin sheelukal
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

താനേ പാടും മേടക്കാറ്റും
മഴവിൽ മാനവും
തൂവൽക്കയ്യിൽ കൊണ്ടേ വന്നു
വീണ്ടും ഓർമ്മകൾ

പൊന്നോണത്തിൻ പൂവിളി
പാടിത്തീരാ പല്ലവി
പോയനാളിൻ പൂത്തിരി
നെഞ്ചിലുണ്ട് നീറ്റലായ്
താരാട്ടിൻ തേൻ തുള്ളികൾ
തൂവിത്തന്ന കാലമേ
അമ്മ മാറിൻ പാൽ മണം
നാവിൽ നോവായ്‌ ഊറിയോ

താളം തുള്ളും താഴമ്പൂവും
തെളിയും താരവും
തന്നു ചുണ്ടിൽ പണ്ടേയുള്ള
പാട്ടിൻ ശീലുകൾ

സമ്മാനമായ് അണ്ണാർക്കണ്ണൻ
തന്ന മധുരവും
മഞ്ചാടിപ്പൂം തോപ്പിൽ ചേർന്ന
രാഗരുധിരവും
ഒരുനാളും തോരാത്തൊരോർമ്മ
കണ്ണീരിൽ ചാലിച്ചൊരോർമ്മ
കൈമാറാറുണ്ട്‌ കൈത്തോടും
കൌമാരം കതിരിട്ട നേരം

താനേ പാടും മേടക്കാറ്റും
മഴവിൽ മാനവും
തൂവൽക്കയ്യിൽ കൊണ്ടേ വന്നു
വീണ്ടും ഓർമ്മകൾ

കാലം വീണ്ടും തിരികെ തേരിൽ
കൊണ്ടുപോകുമോ
കാറ്റിലാടും മാവിൻ ചോട്ടിൽ
തേര് നിർത്തുമോ
എങ്കിൽ നാം കുസൃതികളായ് മാറും
പൊയ്പ്പോയ ബാല്യങ്ങൾ തേടും
വിരൽതുമ്പിൽ തൂങ്ങി നാം ആടും
കടലാസ്സു വഞ്ചികളായ് ഓടും

താനേ പാടും മേടക്കാറ്റും
മഴവിൽ മാനവും
തൂവൽക്കയ്യിൽ കൊണ്ടേ വന്നു
വീണ്ടും ഓർമ്മകൾ

പൊന്നോണത്തിൻ പൂവിളി
പാടിത്തീരാ പല്ലവി
പോയനാളിൻ പൂത്തിരി
നെഞ്ചിലുണ്ട് നീറ്റലായ്
താരാട്ടിൻ തേൻ തുള്ളികൾ
തൂവിത്തന്ന കാലമേ
അമ്മ മാറിൻ പാൽ മണം
നാവിൽ നോവായ്‌ ഊറിയോ

താളം തുള്ളും താഴമ്പൂവും
തെളിയും താരവും
തന്നു ചുണ്ടിൽ പണ്ടേയുള്ള
പാട്ടിൻ ശീലുകൾ


Other Songs in this movie