View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്‍വെയില്‍ വീഴവേ ...

ചിത്രംജോ ആന്റ് ദ ബോയ് (2015)
ചലച്ചിത്ര സംവിധാനംറോജിന്‍ തോമസ്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംരാഹുൽ സുബ്രഹ്മണ്യം
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Sasee

വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

പൊൻവെയിൽ വീഴവേ മെല്ലവേ മാഞ്ഞു പോയ്
ചേലെഴും മഞ്ഞിൻ പളുങ്കിൽ...
മിന്നുന്ന സൂര്യനെ കൈവിരൽ തുമ്പിനാൽ
ലാളിക്കുമോമൽ കുരുന്നിൽ...
നാളേറെയായ് നീ തേടുന്ന ഭാവം പൊൻപീലി വീശീ
അഴകേഴോടെ തെളിഞ്ഞുവെന്നോ...
ആ ഭാവമെല്ലാം ആവേശമോടെ ഛായങ്ങളാൽ നീ
എഴുതീടുന്നൂ വോ.... ഓ...
ഒരു മായപോലുണർന്നു വന്നുവോ... ഓ...
മണിവാനിലേക്കുയർന്നു പാറിയോ... ഓ...

നെഞ്ചിനുള്ളിൽ കോണിലെങ്ങോ...
മങ്ങി നിൽക്കും ഋതുവർണ്ണങ്ങൾക്ക് വേണ്ടും
നാളു തോറും ചന്തമേകീ കുഞ്ഞുതുമ്പീ
കളിയൂഞ്ഞാലാടിടുമ്പോൾ...
അമ്മതന്നുള്ളിൽ വളരുമൊരു പൈതൽ
മണ്ണിലണയാനായ് കൊതി കൊള്ളുന്നത്‌ പോലെയെന്റെ
തരള വിരലാൽ നീ എഴുതിയൊരു രൂപം
ഉയിരണിയുവാനായ് വഴിതേടുന്നരികേ... ഓ...
ഒരു മായപോലുണർന്നു വന്നുവോ... ഓ...
മണിവാനിലേക്കുയർന്നു പാറിയോ... ഓ...

പൊൻവെയിൽ വീഴവേ മെല്ലവേ മാഞ്ഞു പോയ്
ചേലെഴും മഞ്ഞിൻ പളുങ്കിൽ...
മിന്നുന്ന സൂര്യനെ കൈവിരൽ തുമ്പിനാൽ
ലാളിക്കുമോമൽ കുരുന്നിൽ...
നാളേറെയായ് നീ തേടുന്ന ഭാവം പൊൻപീലി വീശീ
അഴകേഴോടെ തെളിഞ്ഞുവെന്നോ...
ആ ഭാവമെല്ലാം കണ്മുന്നിലോരോ ചിത്രങ്ങളായീ
ചിരിതൂകുന്നരികേ.... ഓ...
ഒരു മായപോലുണർന്നു വന്നുവോ... ഓ...
മണിവാനിലേക്കുയർന്നു പാറിയോ... ഓ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഡോ ഡോ ഡോ
ആലാപനം : മാസ്റർ സനൂപ് സന്തോഷ്‌ , മഞ്ജു വാര്യര്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
അടിവാരം
ആലാപനം : സായനോര ഫിലിപ്പ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
പിഞ്ചോമല്‍
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
നീ എന്‍ കാറ്റായ്
ആലാപനം : കാവ്യ അജിത്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം