View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൌനങ്ങൾ ...

ചിത്രംമഹേഷിന്റെ പ്രതികാരം (2016)
ചലച്ചിത്ര സംവിധാനംദിലീഷ് പോത്തൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംവിജയ്‌ യേശുദാസ്‌, അപർണ്ണ ബാലമുരളി

വരികള്‍

Lyrics submitted by: Indu Ramesh

Mounangal mindumoree nerathu
mohangal peyyumoree theerathu
ithuvare thirayuvathellaam
manassinithalil ariya shalabhamaay varavaay
innen nencham neelaakaasham...

parichithametho parimalamaayi
ariyukayaay njaan ennil ninne..
veruthe alanju ennaal arikilithaa nee
enne thazhuki unarthaan engo ninnu
premathaal maathram mizhikalil vidarum
perillaa pookkal kaanukayaay njaan
ariyuvathaaraanaadyam
mozhiyuvathaaraanaadyam
anuraagathin maayaamanthram kaathil
innen nencham neelaakaasham...

hrudayamithetho pranayanilaavil
aliyukayaayi venmeghamaayi
oru cherusooryan pole minungee
himakanamaamen moham melle
aazhathil meenaay neenthi varoo nee
aakaasham neele paari varoo nee
padarukayaanengum
theliyukayaanengum
mizhiyorathil ninnee raagonmaadam
innen nencham neelaakaasham...

mounangal mindumoree nerathu
mohangal peyyumoree theerathu
ithuvare thirayuvathellaam
manassinithalil ariya shalabhamaay varavaay
innen nencham neelaakaasham...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മൌനങ്ങൾ മിണ്ടുമൊരീ നേരത്ത്
മോഹങ്ങൾ പെയ്യുമൊരീ തീരത്ത്
ഇതുവരെ തിരയുവതെല്ലാം
മനസ്സിനിതളിൽ അരിയ ശലഭമായ് വരവായ്
ഇന്നെൻ നെഞ്ചം നീലാകാശം..
...
പരിചിതമേതോ പരിമളമായി
അറിയുകയായ് ഞാൻ എന്നിൽ നിന്നേ
വെറുതെ അലഞ്ഞു എന്നാൽ അരികിലിതാ നീ
എന്നെ തഴുകി ഉണർത്താൻ എങ്ങോ നിന്നു
പ്രേമത്താൽ മാത്രം മിഴികളിൽ വിടരും
പേരില്ലാ പൂക്കൾ കാണുകയായ് ഞാൻ
അറിയുവതാരാണാദ്യം
മൊഴിയുവതാരാണാദ്യം
അനുരാഗത്തിൻ മായാമന്ത്രം കാതിൽ
ഇന്നെൻ നെഞ്ചം നീലാകാശം..
........
ഹൃദയമിതേതോ പ്രണയനിലാവിൽ
അലിയുകയാ‍യി വെണ്മേഘമായി
ഒരു ചെറുസൂര്യൻ പോലെ മിനുങ്ങീ
ഹിമകണമാമെൻ മോഹം മെല്ലെ
ആഴത്തിൽ മീനായ് നീന്തി വരൂ നീ
ആകാശം നീളെ പാറി വരൂ നീ
പടരുകയാണെങ്ങും
തെളിയുകയാണെങ്ങും
മിഴിയോരത്തിൽ നിന്നീ രാഗോന്മാദം
ഇന്നെൻ നെഞ്ചം നീലാകാശം..
....
മൌനങ്ങൾ മിണ്ടുമൊരീ നേരത്ത്
മോഹങ്ങൾ പെയ്യുമൊരീ തീരത്ത്
ഇതുവരെ തിരയുവതെല്ലാം
മനസ്സിനിതളിൽ അരിയ ശലഭമായ് വരവായ്
ഇന്നെൻ നെഞ്ചം നീലാകാശം..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലമേലേ തിരിവച്ച് (ഇടുക്കി)
ആലാപനം : ബിജിബാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
തെളിവെയിൽ
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), സുദീപ് കുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ചെറുപുഞ്ചിരി
ആലാപനം : ബിജിബാല്‍, നിഖില്‍ മാത്യു   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
പൂക്കാലം കൈവീശി
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍