View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജനകരാജാവിനു ...

ചിത്രംസീതാസ്വയംവരം (1976)
ചലച്ചിത്ര സംവിധാനംബാപ്പു
ഗാനരചനശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം
സംഗീതംവി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

janakaraajaavin aramanayil
jaanakeeswayamvara villundu
thrayambakamenna perundu - aa
villinnorujjwala kadhayundu

veeranmaar shooranmaar moonu peru
thaarakan than makkal moonnu peru
ghora thapassaal varangal nedi
lokangalokkeyum kaiyyadakki

shathrukkalillennahankarichu
sathyavaanmaareyum konnodukki
aa sodaranmaar than porviliyil
devaganangal virachu poyi
kailaasavaathi than munnilethi
kaikooppi ninnavarevam othi

sarvadevamayane saranam
sarva maheswarane saranam
shathrubhayankara bhaavabhayankara
saranam saranam saranam
shathrubhayankara bhaavabhayankara
saranam saranam saranam
paahimaam paahimaam paahimaam
paahimaam paahimaam paahimaam

mahaameruve villaakki
aadisheshane njaanaakki
lakshmiye villin maniyaakki
naaraayanashakthi sharamaakki

chamachathathre shivachaapam
athilaanasuranmaarkkanthyam
chamachathathre shivachaapam
athilaanasuranmaarkkanthyam
veeraadhiveeran shivabhagavaan
malayaakum radhathil
mala tholkkum villaal
malayaakum radhathil
mala tholkkum villaal
marddithar than rakshakanaay poraadi
poraadi poraadi ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ജനകരാജാവിൻ അരമനയിൽ
ജാനകീസ്വയംവര വില്ലുണ്ട്
ത്രയംബകമെന്ന പേരുണ്ട് - ആ
വില്ലിനൊരുജ്ജ്വല കഥയുണ്ട്

വീരന്മാർ ശൂരന്മാർ മൂന്നു പേര്
താരകൻ തൻ മക്കൾ മൂന്നു പേര്
ഘോര തപസ്സാൽ വരങ്ങൾ നേടി
ലോകങ്ങളൊക്കെയും കൈയ്യടക്കി

ശത്രുക്കളില്ലെന്നഹങ്കരിച്ചു
സത്യവാന്മാരെയും കൊന്നൊടുക്കി
ആ സോദരന്മാർ തൻ പോർവിളിയിൽ
ദേവഗണങ്ങൾ വിറച്ചുപോയി
കൈലാസവാസി തൻ മുന്നിലെത്തി
കൈകൂപ്പി നിന്നവരേവമോതി

സർവ്വദേവമയനേ ശരണം
സർവ്വ മഹേശ്വരനേ ശരണം
ശത്രുഭയങ്കര ഭാവഭയങ്കര
ശരണം ശരണം ശരണം
ശത്രുഭയങ്കര ഭാവഭയങ്കര
ശരണം ശരണം ശരണം
പാഹിമാം പാഹിമാം പാഹിമാം
പാഹിമാം പാഹിമാം പാഹിമാം

മഹാമേരുവെ വില്ലാക്കി
ആദിശേഷനെ ഞാണാക്കി
ലക്ഷ്മിയെ വില്ലിൻ മണിയാക്കി
നാരായണശക്തി ശരമാക്കി

ചമച്ചതത്രേ ശിവചാപം
അതിലാണസുരന്മാർക്കന്ത്യം
ചമച്ചതത്രേ ശിവചാപം
അതിലാണസുരന്മാർക്കന്ത്യം
വീരാധിവീരൻ ശിവഭഗവാൻ
മലയാകും രഥത്തിൽ
മല തോൽക്കും വില്ലാൽ
മലയാകും രഥത്തിൽ
മല തോൽക്കും വില്ലാൽ
മർദ്ദിതർ തൻ രക്ഷകനായ് പോരാടി
പോരാടി പോരാടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലക്ഷ്മീം [ബിറ്റ്]
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
വിഷ്ണും ജിഷ്ണും
ആലാപനം : പി സുശീല, ജയശ്രീ   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ശ്രീരാമായണ കഥ
ആലാപനം : അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ശുദ്ധലക്ഷ്മീര്‍ [Bit]
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ഓം ഓം [chanting ] [Bit]
ആലാപനം : കോറസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
സർവ്വം രാമമയം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
വനസഞ്ചാരം ചെയ്യും
ആലാപനം : പി ബി ശ്രീനിവാസ്‌, കെ പി ബ്രഹ്മാനന്ദൻ, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
മഹാവിഷ്ണു ഗാഥകൾ മധുരസുധാ ധാരകൾ
ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
സൂര്യവംശജൻ
ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
കല്യാണം കാണാൻ വന്നാലും
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
രാമചന്ദ്രായ ജനകരാജ [ബിറ്റ്]
ആലാപനം : പി സുശീല, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
പരമപാവനമായ
ആലാപനം : വാണി ജയറാം, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ചമയത്തിനു സമയമായി
ആലാപനം : അമ്പിളി, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
കൊഞ്ചും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍