കണ്മണി കുഞ്ഞിന് ...
ചിത്രം | ചെന്നൈക്കൂട്ടം (2016) |
ചലച്ചിത്ര സംവിധാനം | ലോഹിത് മാധവ് |
ഗാനരചന | മനോജ് മനയില്‍ |
സംഗീതം | സാജന്‍ കെ റാം |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കണ്മണി കുഞ്ഞിന് പൊട്ടുകുത്താൻ നല്ല ചന്ദനപ്പൂമണി പന്തലിട്ട് ആടിവാ മുകിലേ.. നീയാലോലം പിഞ്ചിളം പദമായ്.. മായാലോലം.. അമ്പിളിപോൽ.. നെഞ്ചിൽ ചേർത്തുവെച്ച് എന്നും പുഞ്ചിരി പാലമൃതായ്.. രാരീരം കണ്ണിലെന്നും താരം തൊട്ടുവെച്ച്.. മിന്നും തുമ്പനിലാവിളക്കായ്.. ആരാരോ... തങ്കത്താമര നൂലിന്റെ പാവ് ചുറ്റി ... ചുണ്ടിൽ ചന്തമെഴുന്നൊരു കൊഞ്ചലിട്ട് മെല്ലെ വാ നിനവേ.. നീ ആലോലം പിഞ്ചിളം പദമായ് മായാലോലം... കണ്ണേ... കണ്ണിൻ കനിയല്ലേ.. കരളിലെ നോവുമായുന്നു.. കനവിൽ ചാഞ്ചാടുമ്പോൾ (2) തഴുകുമോ വീണ്ടും പുലരികൾ കുളിരുമായ്.. നീളും വഴികളിൽ തൂമഞ്ഞിൻ...തൂവൽപോൽ താരാട്ടായ് ഞാനലിയാം .. തങ്കത്താമര നൂലിന്റെ പാവു ചുറ്റി ... ചുണ്ടിൽ ചന്തമെഴുന്നൊരു കൊഞ്ചലിട്ട് മേല്ലെവാ നിനവേ.. നീ ആലോലം പിഞ്ചിളം പദമായ് മായാലോലം.. അമ്മ നൽകും സ്നേഹം പങ്കുവച്ച് എന്നും പുഞ്ചിരി പാലമൃതായ്.. രാരീരം കണ്ണിലെന്നും താരം തൊട്ടുവെച്ച് .. നീളെ നെഞ്ചിലെ പൊൻവിളക്കായ് ..ആരാരോ .. തങ്കത്താമര നൂലിന്റെ പാവു ചുറ്റി ... ചുണ്ടിൽ ചന്തമെഴുന്നൊരു കൊഞ്ചലിട്ട് മേല്ലേ വാ നിനവേ.. നീ ആലോലം പിഞ്ചിളം പദമായ് മായാലോലം ... ഉം ..ഉം .... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പെണ്ണ് പെണ്ണ് വേളിപ്പെണ്ണ്
- ആലാപനം : സുജാത മോഹന്‍, നജിം അര്‍ഷാദ് | രചന : മനോജ് മനയില്‍ | സംഗീതം : സാജന്‍ കെ റാം
- മാട്ടുപ്പൊങ്കലോ
- ആലാപനം : സിനോവ് രാജ് | രചന : മനോജ് മനയില്‍ | സംഗീതം : സാജന്‍ കെ റാം
- ഒരു പാട്ടും
- ആലാപനം : സിനോവ് രാജ് | രചന : ദിനനാഥ് പുത്തഞ്ചേരി | സംഗീതം : സാജന്‍ കെ റാം
- ലൈഫ് ഇസ് ലൈക്ക് എ
- ആലാപനം : കാവ്യ അജിത് | രചന : അഞ്ജലി മേനോന്‍ എ വി | സംഗീതം : സാജന്‍ കെ റാം