View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആടിവാ നിലാക്കിളീ ...

ചിത്രംതോംസണ്‍ വില്ല (2014)
ചലച്ചിത്ര സംവിധാനംഅബിന്‍ ജേക്കബ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Paadivaa nilaakkilee paadi vaa pakarnnu vaa
veena poovin nombaram veenalinja nin swaram
vaadum nishaagandi pol maaril nee thengalaay
vaadum nishaagandi pol maaril nee thengalaay ...
paadivaa nilaakkilee paadi vaa pakarnnu vaa ...

Muthukal poyppoyaal chippikal naam
vida tharikennaarodothuvaan
peythozhiyaathoru nombaramaay
mukilukal povukayaayitha
deshaadanappakshiyengo poy
dooreyaay mattoru koodundo
aaro paadunnundo thaaraattinnaakkoottil
paadivaa nilaakkilee paadi vaa pakarnnu vaa
veena poovin nombaram veenalinja nin swaram

Maanasa bandhathin maadhuriyo
urukunna maampoovin thenthiri
maathalam pookkunna raavilen
cherukili mindaaathe pokayo
chippi than maarathu vingunna
dukhathin manthari maathramaayi
kunjin nanmaykkaayi nenchil mounam paadum
paadivaa nilaakkilee paadi vaa pakarnnu vaa
veena poovin nombaram veenalinja nin swaram
vaadum nishaagandi pol maaril nee thengalaay
vaadum nishaagandi pol maaril nee thengalaay ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പാടി വാ നിലാക്കിളീ പാടി വാ പകർന്നു വാ
വീണ പൂവിൻ നൊമ്പരം വീണലിഞ്ഞ നിൻ സ്വരം
വാടും നിശാഗന്ധി പോൽ മാറിൽ നീ തേങ്ങലായ്
വാടും നിശാഗന്ധി പോൽ മാറിൽ നീ തേങ്ങലായ് ...
പാടി വാ നിലാക്കിളീ പാടി വാ പകർന്നു വാ ...

മുത്തുകൾ പൊയ്പോയാൽ ചിപ്പികൾ നാം
വിട തരികെന്നാരോടോതുവാൻ
പെയ്തൊഴിയാത്തൊരു നൊമ്പരമായ്
മുകിലുകൾ പോവുകയായിതാ
ദേശാടനപ്പക്ഷിയെങ്ങോ പോയ്
ദൂരെയായ് മറ്റൊരു കൂടുണ്ടോ
ആരോ പാടുന്നുണ്ടോ താരാട്ടിന്നാക്കൂട്ടിൽ
പാടിവാ നിലാക്കിളീ പാടി വാ പകർന്നു വാ
വീണ പൂവിൻ നൊമ്പരം വീണലിഞ്ഞ നിൻ സ്വരം

മാനസ ബന്ധത്തിൻ മാധുരിയോ
ഉരുകുന്ന മാമ്പൂവിൻ തേൻതിരി
മാതളം പൂക്കുന്ന രാവിലെൻ
ചെറുകിളി മിണ്ടാതെ പോകയോ
ചിപ്പി തൻ മാറത്തു വിങ്ങുന്ന
ദുഃഖത്തിൻ മൺതരി മാത്രമായി
കുഞ്ഞിൻ നന്മയ്ക്കായി നെഞ്ചിൽ മൗനം പാടും ...
പാടി വാ നിലാക്കിളീ പാടി വാ പകർന്നു വാ
വീണ പൂവിൻ നൊമ്പരം വീണലിഞ്ഞ നിൻ സ്വരം
വാടും നിശാഗന്ധി പോൽ മാറിൽ നീ തേങ്ങലായ്
വാടും നിശാഗന്ധി പോൽ മാറിൽ നീ തേങ്ങലായ് ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂത്തുമ്പി വാ
ആലാപനം : മഞ്ജരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മുക്കുറ്റികൾ പൂക്കുന്നൊരു
ആലാപനം : മഞ്ജരി, സുദീപ് കുമാര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌