View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അങ്ങേ മാനത്തൊരമ്പിളി ...

ചിത്രംക്രയോൺസ് (2016)
ചലച്ചിത്ര സംവിധാനംസജിൻ ലാൽ
ഗാനരചനഎം കെ ശ്രീകുമാർ
സംഗീതംരവിശങ്കര്‍
ആലാപനംരവിശങ്കര്‍

വരികള്‍

Lyrics submitted by: Indu Ramesh

ngmm... ngmm... ngmm...
Ange maanathorampilikkunjine thaaraattu paadunnorammayundu..
inge thaazhvarakkaattile maamarachillayil kookum kuyilumundu..
changaram pakshikal kalapila koodunna kunjikkilimarakkompumundu...
sneha varnnanool neytha en veedumundu...
ange maanathorampilikkunjine thaaraattu paadunnorammayundu...
ngmm... ngmm...
raaroraarururooroo...

kadha paranjum kali paranjum paadiyurakkuvaanachanundu.. (2)
neela nilaavala pole vanneppozhum melle thalodunna sukhavumundu..
en amma than snehakkadalumundu...

ange maanathorampilikkunjine thaaraattu paadunnorammayundu..
changaram pakshikal kalapila koodunna kunjikkilimarakkompumundu...
sneha varnnanool neytha en veedumundu...
ngmm... ngmm...
raaroraarururooroo...

naamam japichum konchi vilichum naaraayani thatha koottilundu.. (2)
naadan karikkoottu cherthente muthashi naavil nalkunna ruchiyumundu
nenchilaa vaathsalya choodumundu...

ange maanathorampilikkunjine thaaraattu paadunnorammayundu..
changaram pakshikal kalapila koodunna kunjikkilimarakkompumundu...
sneha varnnanool neytha en veedumundu.. ente veedumundu...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ങുഹൂം ..ങുഹൂ‍ൂം..ങുഹൂഹും
അങ്ങേ മാനത്തൊരമ്പിളിക്കുഞ്ഞിനെ
താരാട്ട് പാടുന്നൊരമ്മയുണ്ട്.
ഇങ്ങേ താഴ്‌വരക്കാട്ടിലെ മാമരച്ചില്ലയിൽ..
കൂകും കുയിലുമുണ്ട്..
ചങ്ങരം പക്ഷികൾ കലപില കൂടുന്ന
കുഞ്ഞിക്കിളിമരക്കൊമ്പുമുണ്ട്...
സ്നേഹവർണ്ണനൂൽ നെയ്ത എൻ വീടുമുണ്ട്
അങ്ങേ മാനത്തൊരമ്പിളിക്കുഞ്ഞിനെ
താരാട്ട് പാടുന്നൊരമ്മയുണ്ട്..
ങുഹൂ‍ൂഹൂം ..ങുഹൂഹൂ‍ൂം
രാരോരാരുരുരൂരൂ ..


കഥ പറഞ്ഞും കളി പറഞ്ഞും
പാടിയുറക്കുവാനച്ഛനുണ്ട് .. (കഥ)
നീല നിലാവല പോലെ വന്നെപ്പോഴും
മെല്ലെ തലോടുന്ന സുഖവുമുണ്ട്...
എൻ അമ്മതൻ സ്നേഹക്കടലുമുണ്ട്..

അങ്ങേ മാനത്തൊരമ്പിളി കുഞ്ഞിനെ
താരാട്ട് പാടുന്നൊരമ്മയുണ്ട്..
ചങ്ങരം പക്ഷികൾ കലപില കൂടുന്ന
കുഞ്ഞിക്കിളിമരക്കൊമ്പുമുണ്ട്..
സ്നേഹവർണ്ണനൂൽ നെയ്ത എൻ വീടുമുണ്ട് ..
ങുഹൂ‍ൂഹൂം ..ങുഹൂഹൂ‍ൂം
രാരോരാരുരുരൂരൂ ..
നാമം ജപിച്ചും കൊഞ്ചിവിളിച്ചും
നാരായണിത്തത്ത കൂട്ടിലുണ്ട് (നാമം)
നാടൻ കറിക്കൂട്ട് ചേർത്തെന്റെ മുത്തശ്ശി
നാവിൽ നൽകുന്ന രുചിയുമുണ്ട്
നെഞ്ചിലാവാത്സല്യ ചൂടുമുണ്ട്.

അങ്ങേ മാനത്തൊരമ്പിളിക്കുഞ്ഞിനെ
താരാട്ട് പാടുന്നൊരമ്മയുണ്ട്
ചങ്ങരം പക്ഷികൾ കലപില കൂടുന്ന
കുഞ്ഞിക്കിളിമരക്കൊമ്പുമുണ്ട്
സ്നേഹവർണ്ണനൂൽ നെയ്ത എൻ വീടുമുണ്ട് ..
എന്റെ വീടുമുണ്ട് ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരി ചുണ്ടിൽ
ആലാപനം :   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രവിശങ്കര്‍
സഖിയേ നീ‍യെൻ
ആലാപനം : കോറസ്‌, രവിശങ്കര്‍, കൊല്ലം മോഹൻ   |   രചന : ഡോ ഫയസ് അസീസ്   |   സംഗീതം : രവിശങ്കര്‍
കണ്ണാരം പൊത്തിപ്പൊത്തി
ആലാപനം : ഭദ്ര രവിശങ്കർ, ആര്യൻ അഭിറാം   |   രചന : എം കെ ശ്രീകുമാർ   |   സംഗീതം : രവിശങ്കര്‍