View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaathirunna Pakshi Njaan ...

MovieKammattippaadam (2016)
Movie DirectorRajeev Ravi
LyricsAnwar Ali
MusicK (Krishnakumar)
SingersKarthik

Lyrics

Lyrics submitted by: Indu Ramesh

Kaathirunna pakshi njaan kaade
kaattirunna kompilonnirikkaan
nottirunna pakshi njaan kaade marangale...
kaattalanja naadukal thaandi
njaanumethi ninnilottirikkaan
kaathuvachirippoo nee kaade kinaavukal...

kaanunnorucha neram nee thanal
kaadaayi maarum maayaavanam
neerunnorishtamennil pookkalaayudikkum kudilin..
chilla thediyethi njaan ninne
chaanjulanja kaattilooyalaadaan
koottukaariloppamen kaade marangale...

swapnathilo sathyathilo
nee theerthu thiieaappachchappukal
drushyangalil eenangalaal neythittu nee nin neercholakal
nee virippaay.. njaanathil shayichu
nee nanachu.. njaan kuthirnnu neeyaakum
kulirneeril neeraay.. swapnam...

kaathirunna pakshi njaan kaade
kaattirunna kompilonnirikkaan
nottirunna pakshi njaan kaade marangale...
he... kaattalanja naadukal thaandi
njaanumethi ninnilottirikkaan
kaathuvachirippoo nee kaade kinaavukal...

neelunnoranthi neram nee nizhal
kaadaay pakarthum raanaadakam
aalum nilaavilaake poovidum thanuppin thadaakam
chekka thediyethi njaan ninnil
chaanjothungiyonnuranguvaan
koottukaariloppamen kaade marangale...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കാത്തിരുന്ന പക്ഷി ഞാൻ കാടേ
കാറ്റിരുന്ന കൊമ്പിലൊന്നിരിക്കാൻ
നോറ്റിരുന്ന പക്ഷി ഞാൻ കാടേ മരങ്ങളേ...
കാറ്റലഞ്ഞ നാടുകൾ താണ്ടി
ഞാനുമെത്തി നിന്നിലൊട്ടിരിക്കാൻ
കാത്തുവച്ചിരിപ്പൂ നീ കാടേ കിനാവുകൾ...

കാണുന്നൊരുച്ച നേരം നീ തണൽ
കാടായി മാറും മായാവനം
നീറുന്നൊരിഷ്ടമെന്നിൽ പൂക്കളായുദിക്കും കുടിലിൻ..
ചില്ല തേടിയെത്തി ഞാൻ നിന്നെ
ചാഞ്ഞുലഞ്ഞ കാറ്റിലൂയലാടാൻ
കൂട്ടുകാരിലൊപ്പമെൻ കാടേ മരങ്ങളേ...

സ്വപ്നത്തിലോ സത്യത്തിലോ
നീ തീർത്തു തീരാപ്പച്ചപ്പുകൾ
ദൃശ്യങ്ങളിൽ ഈണങ്ങളാൽ നെയ്തിട്ടു നീ നിൻ നീർച്ചോലകൾ
നീ വിരിപ്പായ്.. ഞാനതിൽ ശയിച്ചു
നീ നനച്ചു.. ഞാൻ കുതിർന്നു നീയാകും
കുളിർനീരിൽ നീരായ്.. സ്വപ്നം...

കാത്തിരുന്ന പക്ഷി ഞാൻ കാടേ
കാറ്റിരുന്ന കൊമ്പിലൊന്നിരിക്കാൻ
നോറ്റിരുന്ന പക്ഷി ഞാൻ കാടേ മരങ്ങളേ...
ഹേ.. കാറ്റലഞ്ഞ നാടുകൾ താണ്ടി
ഞാനുമെത്തി നിന്നിലൊട്ടിരിക്കാൻ
കാത്തുവച്ചിരിപ്പൂ നീ കാടേ കിനാവുകൾ...

നീളുന്നൊരന്തി നേരം നീ നിഴൽ
കാടായ് പകർത്തും രാനാടകം
ആളും നിലാവിലാകെ പൂവിടും തണുപ്പിൻ തടാകം
ചേക്ക തേടിയെത്തി ഞാൻ നിന്നിൽ
ചാഞ്ഞൊതുങ്ങിയൊന്നുറങ്ങുവാൻ
കൂട്ടുകാരിലൊപ്പമെൻ കാടേ മരങ്ങളേ...


Other Songs in this movie

Parapara
Singer : Anoop Mohandas, Yazin Nizar, Sunil Mathai   |   Lyrics : Anwar Ali   |   Music : Vinayakan, John P Varkey
Puzhu Pulikal
Singer : Sunil Mathai   |   Lyrics : Anwar Ali   |   Music : Vinayakan
Chingamaasathile
Singer : Anoop Mohandas   |   Lyrics : Dileep K G   |   Music : John P Varkey