View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരും അറിയാതെ ...

ചിത്രംവര്‍ണ്ണ വസന്തങ്ങള്‍ (2016)
ചലച്ചിത്ര സംവിധാനംപത്മകൃഷ്ണന്‍ കെ തൃക്കരിയൂര്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംആനന്ദ് മധുസൂദനന്‍
ആലാപനംഗായത്രി അശോകന്‍, നജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Indu Ramesh

Aarum ariyaathe irulaalumee vanikayil
aalum thiri pole anuraagame theliyu nee
manassile madhuramaam murivu pol veruthe
aarum ariyaathe irulaalumee vanikayil...

puzhayil veyilil ithal veenu minnumpol
kaadoru kanakaangi pole
shalabham malaril chumbichunarthumpol
kaananam kaamini pole
athilezhumaathma sourabhamaake
priyathamayodu parayaathathenthe
karineelamizhiyil nin kanavallayo kaanaan...

aarum ariyaathe irulaalumee vanikayil
aalum thiri pole anuraagame theliyu nee...

ilayil thaliril nirasandhya than thooval
aayiram varnnangal thooki
nizhalaay raavil neelanilaavinte
thooviral roopangal neythu
avayude prema vivashathayaake
priyathamayodu parayuvathaaro
parayaathe parayunna mozhiyekumo chollaam...

Aarum ariyaathe irulaalumee vanikayil
aalum thiri pole anuraagame theliyu nee
manassile madhuramaam murivu pol veruthe..
aarum ariyaathe...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ആരും അറിയാതെ ഇരുളാളുമീ വനികയിൽ
ആളും തിരി പോലെ അനുരാഗമേ തെളിയു നീ
മനസ്സിലെ മധുരമാം മുറിവു പോൽ വെറുതേ
ആരും അറിയാതെ ഇരുളാളുമീ വനികയിൽ
....
പുഴയിൽ വെയിലിൻ ഇതൾ വീണു മിന്നുമ്പോൾ
കാടൊരു കനകാംഗി പോലെ
ശലഭം മലരിൽ ചുംബിച്ചുണർത്തുമ്പോൾ
കാനനം കാമിനി പോലെ
അതിലെഴുമാത്മ സൗരഭമാകെ
പ്രിയതമയോടു പറയാത്തതെന്തേ
കരിനീലമിഴിയിൽ നിൻ കനവല്ലയോ കാണാൻ
.......
ആരും അറിയാതെ ഇരുളാളുമീ വനികയിൽ
ആളും തിരി പോലെ അനുരാഗമേ തെളിയു നീ

.....
ഇലയിൽ തളിരിൽ നിറസന്ധ്യതൻ തൂവൽ
ആയിരം വർണ്ണങ്ങൾ തൂകീ
നിഴലായ് രാവിൽ നീലനിലാവിന്റെ
തൂവിരൽ രൂപങ്ങൾ നെയ്‌തു
അവയുടെ പ്രേമവിവശതയാകെ
പ്രിയതമയോടു പറയുവതാരോ
പറയാതെ പറയുന്ന മൊഴിയേകുമോ ചൊല്ലാം

ആരും അറിയാതെ ഇരുളാളുമീ വനികയിൽ
ആളും തിരി പോലെ അനുരാഗമേ തെളിയു നീ
മനസ്സിലെ മധുരമാം മുറിവു പോൽ വെറുതേ
ആരും അറിയാതെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരത്തൊരു പൊന്മല
ആലാപനം : ബേബി ഗോപിക, ഹരിപ്രിയ , പ്രണവാത്മീക   |   രചന : നിതിൻ പി കെ   |   സംഗീതം : ആനന്ദ് മധുസൂദനന്‍
കാറ്റിൽ
ആലാപനം : ആനന്ദ് മധുസൂദനന്‍   |   രചന : ആനന്ദ് മധുസൂദനന്‍   |   സംഗീതം : ആനന്ദ് മധുസൂദനന്‍
ആരും അറിയാതെ
ആലാപനം : ഗായത്രി അശോകന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ആനന്ദ് മധുസൂദനന്‍