ഒരുത്തിക്കു പിന്നിൽ ...
ചിത്രം | പ്രേതം (2016) |
ചലച്ചിത്ര സംവിധാനം | രഞ്ജിത്ത് ശങ്കര്‍ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ആനന്ദ് മധുസൂദനന് |
ആലാപനം | വിനീത് ശ്രീനിവാസന് |
വരികള്‍
Lyrics submitted by: Sandhya Sasee Oruthikku pinnil pand Nadannitt thenju poya Cherippirinnuranguna vazhi bhakki Idakku nam mathil chadi Padum kandu madangumbol Podi chaya kudichoru kada bhakki Athin kadum bhakki Urangathe kazhichathum Unarnnapole kothichathum Kalichathum chirichathum orupole Niram poyoruduppippol Ayakolil aadiyaadi Athukonda veyilkaalum marakkaano Izha poya githaretho Mazhakkalamorthirippu Chithalukal ozhichitta vari mathram Izha poya githaretho Mazhakkalamorthirippu Chithalukal ozhichitta vari mathram Oruthikku pinnil pand Nadannitt thenju poya Cherippirinnuranguna vazhi bhakki Pala nnalu kazhinjivide Palakaalamizhanjithile Thirakkilum maduppilum chilathubhakki Ormakal ormakale varu.. Disel adich tharu.. Ini pokumee vazhikalilum koode irunnu tharu..... | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ഒരുത്തിക്ക് പിന്നിൽ പണ്ട്, നടന്നിട്ട് തേഞ്ഞു പോയ ചെരുപ്പിരുന്നുറങ്ങുന്ന വഴി ബാക്കി... ഇടയ്ക്കു നാം മതിൽ ചാടി, പടം കണ്ടു മടങ്ങുമ്പോൾ പൊടിച്ചായ കുടിച്ചോരു കട ബാക്കീ... അതിൻ കടം ബാക്കീ... ഉറങ്ങാതെ കഴിച്ചതും ഉണർന്നപ്പോൾ കൊതിച്ചതും കളിച്ചതും ചിരിച്ചതും ഒരു പോലേ... നിറം പോയൊരുടുപ്പിപ്പോൾ അയക്കോലിലാടിയാടി അതു കൊണ്ട വെയിൽക്കാലം മറക്കാനോ... ഇഴ പോയ ഗിറ്റാറേതോ മഴക്കലമോർത്തിരിപ്പൂ... ചിതലുകളൊഴിച്ചിട്ട വരി മാത്രം... ഇഴ പോയ ഗിറ്റാറേതോ മഴക്കലമോർത്തിരിപ്പൂ... ചിതലുകളൊഴിച്ചിട്ട വരി മാത്രം... ഒരുത്തിക്ക് പിന്നിൽ പണ്ട്, നടന്നിട്ട് തേഞ്ഞു പോയ ചെരുപ്പിരുന്നുറങ്ങുന്ന വഴി ബാക്കി... പല നാളുകഴിഞ്ഞിവിടെ, പല കാലമിഴഞ്ഞിതിലെ.. തിരക്കിലും മടുപ്പിലും ചിലതു ബാക്കീ... ഓർമ്മകൾ ഓർമ്മകളെ, വരു ഡീസലടിച്ചു തരൂ... ഇനി പോകുമീ വഴികളിലും കൂടെയിരുന്നു തരൂ... |