ഇടതുകണ്ണിളകുന്നതെന്തിനാണോ ...
ചിത്രം | സത്യഭാമ (1963) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എസ് ജാനകി, എ പി കോമള, ബി വസന്ത |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical idathukannilakunnathenthinaano - ente idathukai thudikkunnathenthinaano (idathukan) manassininangiyoru maaraninnu varume madhurakkinaavukal nijamaayi theerume idathukannilakunnathathinaavaam - ninte idathukai thudikkunnathathinaavaam maaranavanaaru sakhee maaveli mannano maaniyaakum indrano maanathe chandrano mannanaavaam sakhee mannavendranaavaam indraneyum chandraneyum vennavanumaavaam puthumaaran varumbol njaanenthu cheyyanam athumithum chodichaal njaanenthu chollanam engane njaan nilkkanam engane njaan nokkanam engane vilikkanam njaanenthellaam orukkanam thaamarakkulathilonnu neenthikkulikkanam thalayonnu pinnanam thaazhampoo choodanam thalir pattuchela chutti chelil orunganam thankavarnnakkuriyittu chantham varuthanam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇടതുകണ്ണിളകുന്നതെന്തിനാണോ - എന്റെ ഇടതുകൈ തുടിക്കുന്നതെന്തിനാണോ (ഇടതു കണ്‍ ) മനസ്സിനിണങ്ങിയൊരു മാരനിന്നു വരുമേ മധുരക്കിനാവുകള്‍ നിജമായി തീരുമേ ഇടതുകണ്ണിളകുന്നതതിനാവാം - നിന്റെ ഇടതുകൈ തുടിക്കുന്നതതിനാവാം മാരനവനാരു സഖീ മാവേലി മന്നനോ മാനിയാകും ഇന്ദ്രനോ മാനത്തെ ചന്ദ്രനോ മന്നനാവാം സഖീ മന്നവേന്ദ്രനാവാം ഇന്ദ്രനെയും ചന്ദ്രനേയും വെന്നവനുമാവാം പുതുമാരന്‍ വരുമ്പോള്‍ ഞാനെന്തു ചെയ്യണം അതുമിതും ചോദിച്ചാല്‍ ഞാനെന്തു ചൊല്ലണം എങ്ങനെ ഞാന്‍ നില്‍ക്കണം എങ്ങനെ ഞാന്‍ നോക്കണം എങ്ങനെ വിളിക്കണം ഞാനെന്തെല്ലാം ഒരുക്കണം താമരക്കുളത്തിലൊന്നു നീന്തിക്കുളിക്കണം തലയൊന്നു പിന്നണം താഴമ്പൂ ചൂടണം തളിര്‍ പട്ടുചേല ചുറ്റി ചേലില്‍ ഒരുങ്ങണം തങ്കവര്‍ണ്ണക്കുറിയിട്ടു ചന്തം വരുത്തണം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മന്നവനായാലും
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വാടരുതീ മലരിനി
- ആലാപനം : പി ലീല, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗോകുലത്തില്‍ പണ്ടു
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആരാമത്തിന്‍ സുന്ദരിയല്ലേ
- ആലാപനം : എസ് ജാനകി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാടിന്റെ കരളു തുടിച്ചു
- ആലാപനം : പി ലീല, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒരു വഴി ചൊല്‍കെന്‍ ഉള്ളം കുളിരാന്‍
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മതി മതി മായാലീലകള്‍
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജയ ജയ നാരായണാ
- ആലാപനം : കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രഭാതകാലേ ബ്രഹ്മാവായീ
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രകാശ രൂപ സൂര്യദേവാ
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാതേ ജഗന്മാതേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി