View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാത്സല്യ ...

ചിത്രംഅപ്പൂപ്പന്‍ താടി (2016)
ചലച്ചിത്ര സംവിധാനംമനുശങ്കര്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംബാബുജി
ആലാപനംസുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Indu Ramesh

Vaalsalya ponveyilaay njaan parannu..
vaalsalya ponveyilaay njaan parannu.. nalla
vaasanappoo pol nee vidarnnu
manju pol ammayo pulki ninnu.. ninte
kunjithal kavililaay umma thannu..
vaalsalya ponveyilaay njaan parannu.. nalla
vaasanappoo pol nee vidarnnu...

kuruvi than konchalil nee alinju.. paayum
aruvi than noopuram nee aninju.. (kuruvi.. )
akamaake arivinte thiri thelinju
sneha valaya thanuppine neeyarinju
sneha valaya thanuppine neeyarinju...

vaalsalya ponveyilaay njaan parannu.. nalla
vaasanappoo pol nee vidarnnu...

azhakinte paalaazhi nee kadanju.. ponthum
amruthinte thullikal nee nunanju.. (azhakinte.. )
azhalinte maaraappu nee vedinju
daivamividekku veendum varam chorinju
daivamividekku veendum varam chorinju...

vaalsalya ponveyilaay njaan parannu.. nalla
vaasanappoo pol nee vidarnnu
manju pol ammayo pulki ninnu.. ninte
kunjithal kavililaay umma thannu..
vaalsalya ponveyilaay njaan parannu.. nalla
vaasanappoo pol nee vidarnnu...
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

വാത്സല്യപ്പൊൻവെയിലായ് ഞാൻ പരന്നു ...
വാത്സല്യപ്പൊൻവെയിലായ് ഞാൻ പരന്നു -നല്ല
വാസനപ്പൂ പോൽ നീ വിടർന്നു
മഞ്ഞു പോൽ അമ്മയോ പുൽകി നിന്നു-നിന്റെ
കുഞ്ഞിതൾ കവിളിലായ് ഉമ്മ തന്നു
(വാത്സല്യപ്പൊൻ വെയിലായ് ഞാൻ പരന്നു -നല്ല
വാസനപ്പൂ പോൽ നീ വിടർന്നു)
.......
കുരുവി തൻ കൊഞ്ചലിൽ നീ അലിഞ്ഞു-പായും
അരുവി തൻ നൂപുരം നീ അണിഞ്ഞു (കുരുവി തൻ)
അകമാകെ അറിവിന്റെ തിരി തെളിഞ്ഞു
സ്നേഹവലയത്തണുപ്പിനെ നീയറിഞ്ഞു
സ്നേഹവലയത്തണുപ്പിനെ നീയറിഞ്ഞു
(വാത്സല്യപ്പൊൻ വെയിലായ് ഞാൻ പരന്നു -നല്ല
വാസനപ്പൂ പോൽ നീ വിടർന്നു)
........
അഴകിന്റെ പാലാഴി നീ കടഞ്ഞു -പൊന്തും
അമൃതിന്റെ തുള്ളികൾ നീ നുണഞ്ഞു(അഴകിന്റെ)
അഴലിന്റെ മാറാപ്പ് നീ വെടിഞ്ഞു
ദൈവമിവിടേക്കു വീണ്ടും വരം ചൊരിഞ്ഞു
ദൈവമിവിടേക്കു വീണ്ടും വരം ചൊരിഞ്ഞു
......
വാത്സല്യപ്പൊൻ വെയിലായ് ഞാൻ പരന്നു -നല്ല
വാസനപ്പൂ പോൽ നീ വിടർന്നു
മഞ്ഞു പോൽ അമ്മയോ പുൽകി നിന്നു-നിന്റെ
കുഞ്ഞിതൾ കവിളിലായ് ഉമ്മ തന്നു
വാത്സല്യപ്പൊൻ വെയിലായ് ഞാൻ പരന്നു -നല്ല
വാസനപ്പൂ പോൽ നീ വിടർന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഴയൊരു നാട്ടുപെണ്ണ്
ആലാപനം : വൈക്കം വിജയലക്ഷ്മി, ചെങ്ങന്നൂർ ശ്രീകുമാർ   |   രചന : പി വി അനില്‍കുമാര്‍   |   സംഗീതം : ബാബുജി
ലെറ്റ് അസ് സ്മൈൽ
ആലാപനം : ഫിലിപ് ജയകുമാർ   |   രചന : ഫിലിപ് ജയകുമാർ   |   സംഗീതം : ഫിലിപ് ജയകുമാർ