View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഴയൊരു നാട്ടുപെണ്ണ് ...

ചിത്രംഅപ്പൂപ്പന്‍ താടി (2016)
ചലച്ചിത്ര സംവിധാനംമനുശങ്കര്‍
ഗാനരചനപി വി അനില്‍കുമാര്‍
സംഗീതംബാബുജി
ആലാപനംവൈക്കം വിജയലക്ഷ്മി, ചെങ്ങന്നൂർ ശ്രീകുമാർ

വരികള്‍

Lyrics submitted by: Sandhya Sasee

Puzhayoru naattu pennu
Azhakozhukunna kannu(2)
Kasavothorudayaada njorinju kuthi
Kathirotha chandana kuriyum thottu
Chiri mani muthukal vithari konde
Engaandengaandengu pone(2)

Puzhayoru naattu pennu
Azhakozhukunna kannu
Karutha mannil paadavarmbathorupidi njaaru
Uduthu kuthi cheru makale pore pore
Karimba chemba kaalakalaadi kuzhachidunna mannil
Oho..oho...ho
Karimba chemba kaalakalaadi kuzhachidunna mannil
Karivala kayyaal njaarin kodi nadu makale(2)
Thathinanthom thakathinanthom thithinanthom thakathaara(2)

Vayalu kandam kannu poottya vithavithache thakathaara
Thathinanthom thakathinanthom thithinanthom thakathaara
Vithu mulache thaliruvanne njaattuvela kaattadiche
Thatthinanthom thakathinanthom thithinanthom thakathaara
Kochupenne kuyilaale veyilukerum munpe pore
Thathinanthom thakathinanthom thithinanthom thakathaara

Poove poli poove poli poove poli poove
Ponnonam vannappol
Aa...aa....
Ponnonam vannapol onnanam kunnile
Pookkathechikkum munnazhi poovu
Maadathamma thiranju nadannathu panayola kaathu
Thodi keri chennappam thottaavaadikkum
Naanam kandille naanam kandille
Ethaa kombile pichakamottinum uthraada theru(2)

Thumba poovinu vambere
Mukkoottikko munshundi
Kuda choodikkaan onappoo
Veli kadannum veliyeri

Poove poli poove poli poove poli poove
Thanthanaanino thanthanaanino
Thanthanaane thanthanaane
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

പുഴയൊരു നാട്ടു പെണ്ണ്
അഴകൊഴുകുന്ന കണ്ണ് (2)
കസവൊത്തൊരുടയാട ഞൊറിഞ്ഞു കുത്തി
കതിരൊത്ത ചന്ദനക്കുറിയും തൊട്ട്
ചിരി മണി മുത്തുകൾ വിതറിക്കൊണ്ടേ
എങ്ങാണ്ടെങ്ങാണ്ടെങ്ങു പോണെ(2)

പുഴയൊരു നാട്ടു പെണ്ണ്
അഴകൊഴുകുന്ന കണ്ണ്
കറുത്ത മണ്ണിൽ പാടവരമ്പത്തൊരുപിടിഞാറു
ഉടുത്തു കുത്തി ചെറു മകളെ പോര് പോര്
കരിമ്പ ചെമ്പ കാളകളാടി കുഴച്ചിടുന്ന മണ്ണിൽ
ഓഹോ ..ഓഹോ ...ഹോ
കരിമ്പ ചെമ്പ കാളകളാടി കുഴച്ചിടുന്ന മണ്ണിൽ
കരിവള കയ്യാൽ ഞാറിൻ കോടി നടു മകളെ (2)
തത്തിനന്തോം തകത്തിനന്തോം തിത്തിനന്തോം തകതാര(2)

വയലു കണ്ടം കന്നു പൂട്ടിയ വിതവിതച്ചേ തകതാര
തത്തിനന്തോം തകതിനന്തോം തിത്തിനന്തോം തകതാര
വിത്ത് മുളച്ചേ തളിരുവന്നെ ഞാറ്റുവേല കാറ്റടിച്ചേ
തത്തിനന്തോം തകതിനന്തോം തിത്തിനന്തോം തകതാര
കൊച്ചുപെണ്ണേ കുയിലാളെ വെയിലുകേറും മുൻപേ പോര്
തത്തിനന്തോം തകതിനന്തോം തിത്തിനന്തോം തകതാര

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൊന്നോണം വന്നപ്പോൾ
ആ ...ആ ....
പൊന്നോണം വന്നപ്പോൾ ഒന്നാനാം കുന്നിലെ
പൂക്കാതെച്ചിക്കും മുന്നാഴി പൂവ്
മാടത്തമ്മ തിരഞ്ഞു നടന്നത് പനയോല കാത്
തൊടി കേറി ചെന്നപ്പം തൊട്ടാവാടിക്കും
നാണം കണ്ടില്ലേ നാണം കണ്ടില്ലേ
എത്താക്കൊമ്പിലെ പിച്ചകമൊട്ടിനും ഉത്രാടത്തേര് (2)
തുമ്പപ്പൂവിനു വമ്പേറെ
മുക്കൂറ്റിക്കോ മുൻശുണ്ഠി
കുട ചൂടിക്കാൻ ഓണപ്പൂ
വേലി കടന്നും വെയിലേറി

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
തന്തനാനിനോ തന്തനാനിനോ
തന്തനനെ തന്തനനെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാത്സല്യ
ആലാപനം : സുദീപ് കുമാര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ബാബുജി
ലെറ്റ് അസ് സ്മൈൽ
ആലാപനം : ഫിലിപ് ജയകുമാർ   |   രചന : ഫിലിപ് ജയകുമാർ   |   സംഗീതം : ഫിലിപ് ജയകുമാർ