View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Oru Nool Njarambu Pol ...

MovieKadhakali (2016)
Movie DirectorOscar Saijo Kannanaikel
LyricsNazil P
MusicNazil P
SingersNazil P

Lyrics

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ഒരു നൂൽ ഞരമ്പു പോൽ നീ നിളെ നീളെ
പാടിപ്പതിഞ്ഞതാം ഓർമ്മകളിൽ നിറയെ
തുടി കൊട്ടി മഴ തെറ്റി തെളിനീരു വറ്റി
ചുടലതാപത്തിന്റെ മരുഭൂമി ചുറ്റി
പകലിരവിൽ ഇടവഴിലൂടെയീ പ്രാണനും
പേറി നീ താണ്ടുവതേതു ദൂരം (പകലിരവിൽ)
വിറ്റു തിന്നുന്നു നിന്നെ വിശാല ലോകം
വിത്തെടുത്തുണ്ണുവാൻ പോന്ന കഷ്ടകാലം
ചുണ്ടു കൊണ്ടും ചൂണ്ടു വിരലുകൊണ്ടും
യന്ത്രതന്ത്രങ്ങളെല്ലാം കവർന്നേ (ചുണ്ടു കൊണ്ടും )
വറുതി കത്തിക്കരിഞ്ഞുൾച്ചൂടു തുപ്പുന്ന
മരുമൺകുടീരമായ് മലയാളമായ്

മറവികളിൽ അനുരാഗമന്ത്രമായി നുരയുന്ന
കവി നെയ്ത കവിതയുടെ കളിയരങ്ങായ്
തീയുണ്ട് ആത്മാവിൽ ഇന്നും കെടാത്തൊരീ
പന്തം തുളുമ്പും പ്രകാശമുണ്ട്
മുറിവുണ്ടു ചിത്തത്തിൽ ഇന്നും കിനാവിന്റെ
മൂർച്ചക്കഠാരതൻ ചീർത്ത മുറിവ്

ഇരവുണ്ട് ഈണമുണ്ട് ഇവിടെയെന്നും
ഈറനണിയുമീ കണ്ണുകൾക്കാഴമുണ്ട്
തളരാതെ ഈവഴിത്താരകൾ താണ്ടിയൊരിടയന്റെ
മുറിവേറ്റ ഹൃദയമുണ്ട്..
പോരിന്റെ പെരുമയുടൽ മൂടിപ്പൊതച്ചതാം
ഓർമ്മകളിൽ ഉടയുന്ന വർഷബിംബങ്ങളേ
വന്ധ്യമോഹങ്ങൾ തൻ മൌനസാമ്രാജ്യത്തിൽ
ഒരുവേള നനവാർന്നു മൂടുകില്ലേ(വന്ധ്യമോഹങ്ങൾ )


Other Songs in this movie