View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇടനെഞ്ചിടിപ്പിന്റെ ...

ചിത്രംഒറ്റക്കോലം (2016)
ചലച്ചിത്ര സംവിധാനംജയൻ കെ സാജ്
ഗാനരചനഉണ്ണികൃഷ്ണൻ പറക്കോട്
സംഗീതംഹരികൃഷ്ണൻ പന്തളം
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Indu Ramesh

Idanenchidippinte madhuram nunanjethum
uyirin kithappaanu premam
viraham vithaykkaatha kalaham nianaykkaatha
uyirin unarvaanu sneham
hrudiyude vividha sudhaarasam ekunna
rithusamkramanamee premam
rithusamkramanamee premam...

ana pottiyozhukunna kanneerkkanangalil
chirimuthu chaarthunnu sneham
idayiloraalasya kurumpukal koottunna
vithumpalil oorunnu premaam.. kaalam
virahathilaakkunnu anthyam...
iIdanenchidippinte... )

vidhi chethi minukkiya vaidoorya smruthikalil
mazhavillu theerkkunnu sneham
pranaya paraaga renu prabhaavangal
prapanchadalangalil ninnum.. sneham
kalpaanthakaalam ozhukum...
(idanenchidippinte... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ഇടനെഞ്ചിടിപ്പിന്റെ മധുരം നുണഞ്ഞെത്തും
ഉയിരിൻ കിതപ്പാണു പ്രേമം
വിരഹം വിതയ്ക്കാത്ത കലഹം നിനയ്ക്കാത്ത
ഉയിരിൻ ഉണർവാണ് സ്നേഹം
ഹൃദിയുടെ വിവിധ സുധാരസമേകുന്ന
ഋതുസംക്രമണമീ പ്രേമം
ഋതുസംക്രമണമീ പ്രേമം...
..
അണപൊട്ടിയൊഴുകുന്ന കണ്ണീർക്കണങ്ങളിൽ
ചിരിമുത്തു ചാർത്തുന്നു സ്നേഹം
ഇടയിലൊരാലസ്യ കുറുമ്പുകൾ കൂട്ടുന്ന
വിതുമ്പലിൽ ഊറുന്നു പ്രേമം-കാലം
വിരഹത്തിലാക്കുന്നു അന്ത്യം
(ഇടനെഞ്ചിടിപ്പിന്റെ)
..
വിധി ചെത്തി മിനുക്കിയ വൈഡൂര്യസ്മൃതികളിൽ
മഴവില്ലു തീർക്കുന്നു സ്നേഹം
പ്രണയ പരാഗരേണു പ്രഭാവങ്ങൾ
പ്രപഞ്ചദളങ്ങളിൽ നിന്നും -സ്നേഹം
കല്പാന്തകാലം ഒഴുകും
(ഇടനെഞ്ചിടിപ്പിന്റെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലം വരയ്ക്കും
ആലാപനം : തീർത്ഥ ഉണ്ണി   |   രചന : ഉണ്ണികൃഷ്ണൻ പറക്കോട്   |   സംഗീതം : ഹരികൃഷ്ണൻ പന്തളം
സൂര്യൻ സ്വയം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഉണ്ണികൃഷ്ണൻ പറക്കോട്   |   സംഗീതം : ഹരികൃഷ്ണൻ പന്തളം