View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരു പറഞ്ഞു ...

ചിത്രംസരസ്വതി (1970)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Madhava Bhadran

ആരു പറഞ്ഞു - ആരു പറഞ്ഞു
പ്രിയമാനസനായ ഭവാനൊരു
ഭ്രാന്തനാണെന്നാരു പറഞ്ഞു
(ആരു)

മഞ്ഞക്കണ്ണാടി വെച്ച മനുഷ്യര്‍ക്കു്
മറ്റുള്ളതെല്ലാം മഞ്ഞയായു് തോന്നും
ഓടുന്ന വണ്ടിയിലൊരുവനു ചുറ്റും
ഓടുന്നതായി തോന്നും
(ആരു)

നേരേ നില്‍ക്കും മരമൊന്നിളകിയാല്‍
നീരില്‍ പ്രതിഫലിക്കുമ്പോള്‍
നിരവധി വളവുകളുള്ളതുപോലെ
നേത്രങ്ങള്‍ക്കു തോന്നും
(ആരു)

പാലുപോലെ പരിശുദ്ധമാം നിന്‍
പാകമാകാത്ത ഹൃദയം
പളുങ്കുമണിപോല്‍ പവിത്രമായൊരു
പരിണത സ്നേഹനിലയം
(ആരു)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

Aaru paranju aaru paranju
priya maanasanaaya bhavaanoru
bhraanthanaanennaaru paranju
(aaru...)

Manjakkannaadi vecha manushyarkku
mattullathellaam manjayaayy thonnum
odunna vandiyiloruvanu chuttum
odunnathaayi thonnum
(aaru...)

nere nilkum maramonnilakiyaal
neeril prathifalikkumpol
niravadhi valavukalullathu pole
nethrangalkku thonnum
(aaru..)

paalu pole parishudhamaam nin
paakamaakaatha hridayam
palunku mani pol pavithramaayoru
parinatha snehanilayam
(aaru...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയൊരു രാജാവു്
ആലാപനം : സി ഒ ആന്റോ, സീറോ ബാബു   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മരതകമണിവർണ്ണാ
ആലാപനം : എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എത്ര തന്നെ
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മധുരപ്പതിനേഴ്
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പെണ്ണു വരുന്നേ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഓം ഹരിശ്രീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
യാകുണ്ഡേന്ദു തുഷാര ഹാര
ആലാപനം : എസ് ജാനകി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌