View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദിത്യ കിരണങ്ങൾ ...

ചിത്രംവൈറ്റ് ബോയ്സ് (2015)
ചലച്ചിത്ര സംവിധാനംമേലില രാജശേഖർ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരമേഷ് നാരായൺ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aadithya kiranangal anjanamezhuthum
akakkannumaayoramma
kannil aayiram kadalulloramma
amma yesoda chollunnu kannaa
asuravadham ninte dharmmam
aadithya kiranangal anjanamezhuthum
akakkannumaayoramma
kannil aayiram kadalulloramm

Annavumarivum pakarnnu thannu - ee
ammaththanalil nee valarnnu
pala pala roopathil kaliyaakum adharmmathe
paralokam cherkkunna kannaa
ninte paattinu koottoru paazhmulam thandu
aadithya kiranangal anjanamezhuthum
akakkannumaayoramma
kannil aayiram kadalulloramma

Karmmavum vazhiyum thelichu thannu - aa
kaiviralthumbil nee nadannu
madhuraykku thereri pokunnorambaadi
mazhamukilaamente kannaa.....kannaa....
ninte mounathil koottinaayi ammayumundu

Aadithya kiranangal anjanamezhuthum
akakkannumaayoramma
kannil aayiram kadalulloramma
amma yesoda chollunnu kannaa
asuravadham ninte dharmmam
aadithya kiranangal anjanamezhuthum
akakkannumaayoramma
kannil aayiram kadalulloramma
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആദിത്യ കിരണങ്ങൾ അഞ്ജനമെഴുതും
അകക്കണ്ണുമായൊരമ്മ
കണ്ണിൽ ആയിരം കടലുള്ളൊരമ്മ
അമ്മ യശോദ ചൊല്ലുന്നു കണ്ണാ
അസുരവധം നിന്റെ ധർമ്മം
ആദിത്യ കിരണങ്ങൾ അഞ്ജനമെഴുതും
അകക്കണ്ണുമായൊരമ്മ
കണ്ണിൽ ആയിരം കടലുള്ളൊരമ്മ

അന്നവുമറിവും പകർന്നു തന്നു - ഈ
അമ്മത്തണലിൽ നീ വളർന്നു
പല പല രൂപത്തിൽ കലിയാകും അധർമ്മത്തെ
പരലോകം ചേർക്കുന്ന കണ്ണാ
നിന്റെ പാട്ടിനു കൂട്ടൊരു പാഴ്മുളം തണ്ട്
ആദിത്യ കിരണങ്ങൾ അഞ്ജനമെഴുതും
അകക്കണ്ണുമായൊരമ്മ
കണ്ണിൽ ആയിരം കടലുള്ളൊരമ്മ

കർമ്മവും വഴിയും തെളിച്ചു തന്നു
ആ കൈവിരൽത്തുമ്പിൽ നീ നടന്നു
മധുരയ്ക്കു തേരേറിപ്പോകുന്നൊരമ്പാടി
മഴമുകിലാമെന്റെ കണ്ണാ ..... കണ്ണാ...
നിന്റെ മൗനത്തിൽ കൂട്ടിനായി അമ്മയുമുണ്ട്

ആദിത്യ കിരണങ്ങൾ അഞ്ജനമെഴുതും
അകക്കണ്ണുമായൊരമ്മ
കണ്ണിൽ ആയിരം കടലുള്ളൊരമ്മ
അമ്മ യശോദ ചൊല്ലുന്നു കണ്ണാ
അസുരവധം നിന്റെ ധർമ്മം
ആദിത്യ കിരണങ്ങൾ അഞ്ജനമെഴുതും
അകക്കണ്ണുമായൊരമ്മ
കണ്ണിൽ ആയിരം കടലുള്ളൊരമ്മ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലെ മേലെ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രമേഷ് നാരായൺ
വെള്ളിനൂൽ ചോലകൾ
ആലാപനം : മധുശ്രീ നാരായൺ, നജിം അര്‍ഷാദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ