View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പോവുകയോ നീ ...

ചിത്രംആദ്യത്തെ അനുഭവം (1987)
ചലച്ചിത്ര സംവിധാനംകാശിനാഥ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎല്‍ വൈദ്യനാഥന്‍
ആലാപനംവാണി ജയറാം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aa...

povukayo nee priyamullavane
en manam kaanaathe
en praananil aadyam mohamunarthiya
sandesham kelkkaathe
(povukayo nee)

nee shruthiyaay pulkumbol
njaanaliyum oru raagam
nin chirakin thanalillel
kariyumoru malarallo njaan
Aa....
(povukayo nee)

innim poonthennal vannappol
munnil poraathe ninnu
priyane nee ente arikil ninnappol
rathi than rahasyam njaan arinjumilla
kaarani maaninu paal thannu
thenali mozhikal peythittum
njaanathin artham arinjilla
ninte karangalil veenilla
nin kanavin mani soudham
thakarthaval njaan
Aa...
(povukayo nee)

megham minnumbol thaaram poliyumbol
chandran marayumbol
ente mizhikal....
neelum vazhi nokki eeran aniyunnu
udayum virahathil urukunnu njaan
chinthakal thorum theeyaali
thumpiye thedum kaavaayi
kaanuvathellaam neeyaayi
enniniyethum devaa nee
ninavukalil thuzhayumoru
virahini njaan.......
Aa...
(povukayo nee)
Aa...Aa...Aa...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ...
പോവുകയോ നീ പ്രിയമുള്ളവനേ
എൻ മനം കാണാതെ
എൻ പ്രാണനിൽ ആദ്യം മോഹമുണർത്തിയ
സന്ദേശം കേൾക്കാതെ
(പോവുകയോ നീ പ്രിയമുള്ളവനേ)

നീ ശ്രുതിയായ് പുൽകുമ്പോൾ
ഞാനലിയും ഒരു രാഗം
നിൻ ചിറകിൻ തണലില്ലേൽ
കരിയുമൊരു മലരല്ലോ ഞാൻ
ആ...
(പോവുകയോ നീ പ്രിയമുള്ളവനേ)

ഇന്നും പൂന്തെന്നൽ മെല്ലെ വന്നപ്പോൾ
മുന്നിൽ പോരാതെ നിന്നു
പ്രിയനേ നീ എന്റെ അരികിൽ നിന്നപ്പോൾ
രതി തൻ രഹസ്യം ഞാൻ അറിഞ്ഞുമില്ല
കാറണി മാനിന് പാൽ തന്നു
തേനലി മൊഴികൾ പെയ്തിട്ടും
ഞാനതിൻ അർഥം അറിഞ്ഞില്ല
നിന്റെ കരങ്ങളിൽ വീണില്ല
നിൻ കനവിൻ മണി സൗധം
തകർത്തവൾ ഞാൻ
ആ...
(പോവുകയോ നീ പ്രിയമുള്ളവനേ)

മേഘം മിന്നുമ്പോൾ താരം പൊലിയുമ്പോൾ
ചന്ദ്രൻ മറയുമ്പോൾ
എന്റെ മിഴികൾ......
നീളും വഴി നോക്കി ഈറൻ അണിയുന്നു
ഉടയും വിരഹത്തിൽ ഉരുകുന്നു ഞാൻ
ചിന്തകൾ തോറും തീയാളി
തുമ്പിയെ തേടും കാവായി
കാണുവതെല്ലാം നീയായി
എന്നിനിയെത്തും ദേവാ നീ
നിനവുകളിൽ തുഴയുമൊരു
വിരഹിണി ഞാൻ....
ആ....
(പോവുകയോ നീ പ്രിയമുള്ളവനേ)
ആ...ആ..ആ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാമനൊരമ്പിനു
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എല്‍ വൈദ്യനാഥന്‍