Japasooryagaayathri ...
Movie | Devayaanam (2017) |
Movie Director | Sukesh Roy |
Lyrics | Rajeev Alunkal |
Music | Chandu Mithra |
Singers | Sudeep Kumar |
Lyrics
Lyrics submitted by: Dr. Susie Pazhavarical japasooryagaayathri shruthi cherum nerathu ilam manjin varamanjal arayunnithaa poonkuyil paadunna puthumana muttathu pularveyil kolangal ezhuthunnithaa naalukettinte aravaathil thurakkunnithaa nanmayolunna sreedevikaa... japasooryagaayathri shruthi cherum nerathu ilam manjin varamanjal arayunnithaa poonkuyil paadunna puthumana muttathu pularveyil kolangal ezhuthunnithaa ..... poonunool poleyee puzha vannu thazhukumbol thaazhvara dhyaanichu mizhi poottiyo upanayanathinte upaveda shankholi aananda manthrathil ilakunnuvo rithubheda swarakanyakal saadhakam cheytheedave mathimukhi maniveenayil thanuviral thazhukeedave shreeranjini ninnullilum hemantha chandrolsavam ..... machakathammaykku thoovennilaavinte nallenna nanayunna thiri neettiyo sandhyaykku sheevothi aaraadum nerathu thirunaama rudraaksham kortheelayo kadhakali arangaakuvaan vadakkillam orungeedave puthiyoru purappaadinaay manayola chaartheedave aaro oraal mindaatheyee kaatodu koodunnuvo ..... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ജപസൂര്യഗായത്രി ശ്രുതി ചേരും നേരത്ത് ഇളം മഞ്ഞിൽ വരമഞ്ഞൾ അരയുന്നിതാ പൂങ്കുയിൽ പാടുന്ന പുതുമന മുറ്റത്ത് പുലർ വെയിൽ കോലങ്ങൾ എഴുതുന്നിതാ നാലുകെട്ടിന്റെ അറവാതിൽ തുറക്കുന്നിതാ നന്മയോലുന്ന ശ്രീദേവികാ.. ജപസൂര്യഗായത്രി ശ്രുതി ചേരും നേരത്ത് ഇളം മഞ്ഞിൽ വരമഞ്ഞൾ അരയുന്നിതാ പൂങ്കുയിൽ പാടുന്ന പുതുമന മുറ്റത്ത് പുലർ വെയിൽ കോലങ്ങൾ എഴുതുന്നിതാ ..... പൂണൂനൂൽ പോലെയീ പുഴ വന്നു തഴുകുമ്പോൾ താഴ് വര ധ്യാനിച്ചു മിഴി പൂട്ടിയോ ഉപനയനത്തിന്റെ ഉപവേദ ശംഖൊലി ആനന്ദ മന്ത്രത്തിൽ ഇളകുന്നുവോ ഋതുഭേദ സ്വരകന്യകൾ സാധകം ചെയ്തീടവേ മതിമുഖി മണിവീണയിൽ തണുവിരൽ തഴുകീടവേ ശ്രീരഞ്ജിനീ നിന്നുള്ളിലും ഹേമന്ത ചന്ദ്രോത്സവം.. .... മച്ചകത്തമ്മയ്ക്ക് തൂവെണ്ണിലാവിന്റെ നല്ലെണ്ണ നനയുന്ന തിരി നീട്ടിയോ സന്ധ്യയ്ക്ക് ശീവോതി ആറാടും നേരത്ത് തിരുനാമ രുദ്രാക്ഷം കോർത്തീലയോ കഥകളി അരങ്ങാകുവാൻ വടക്കില്ലം ഒരുങ്ങീടവേ പുതിയൊരു പുറപ്പാടിനായ് മനയോല ചാർത്തീടവേ ആരോ ഒരാൾ മിണ്ടാതെയീ കാറ്റോടു കൂടുന്നുവോ.. |
Other Songs in this movie
- Mudhugare
- Singer : Jayashree Rajeev | Lyrics : Annamacharya | Music : Jayashree Rajeev