View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാതിലാരോ ...

ചിത്രംസാള്‍ട്ട് മാങ്കോ ട്രീ (2015)
ചലച്ചിത്ര സംവിധാനംരാജേഷ് നായർ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഹിഷാം അബ്ദുള്‍ വഹാബ്
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാതിലാരോ ... കാതിലാരോ ...
കാതിലാരോ ആർദ്രമായ് പാടി
കനക കിരണം വരും ഇനി തമസ്സുകൾ ഒഴിയുകയായി
കാതിലാരോ ...
നാവിൻ തുമ്പിൽ തേനിൽ ചാലിച്ചാദ്യം ചേരും വാക്കിൻ
നൃത്തം കാണാൻ അമ്മയ്ക്കുൾദാഹം
നാദങ്ങൾ തൻ വർണങ്ങൾ തൻ താളം തേടും ചുണ്ടിൽ
മുത്തം വയ്ക്കാൻ അമ്മയ്ക്കാനന്ദം
കാതിലാരോ ... കാതിലാരോ ...

പൊന്നേ കണ്ണേ മുന്നിലിന്നീ പ്രകാശത്തിൻ
മിന്നാമിനുങ്ങുകൾ വന്നേ
എങ്ങോ എങ്ങോ പറന്നാകാശമേറുവാൻ
പൊന്നിൻ കിനാവുകൾ തന്നേ
വളരേണേ ഓമലേ നെടുനാളീ ഭൂമിയിൽ
പോരൂ പോരൂ കാലം നിന്നെ തേടുന്നു
ഇനി തമസ്സുകൾ ഒഴിയുകയായി

കാതിലാരോ ... കാതിലാരോ ...
നാവിൻ തുമ്പിൽ തേനിൽ ചാലിച്ചാദ്യം ചേരും വാക്കിൻ
നൃത്തം കാണാൻ അമ്മയ്ക്കുൾദാഹം
നാദങ്ങൾ തൻ വർണങ്ങൾ തൻ താളം തേടും ചുണ്ടിൽ
മുത്തം വയ്ക്കാൻ അമ്മയ്ക്കാനന്ദം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റുമ്മേല്‍ അഞ്ചാറ്
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : അസ്‌ലം   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
കനവില്‍ കനവില്‍
ആലാപനം : ഹിഷാം അബ്ദുള്‍ വഹാബ്   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്