View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പട്ടും വളയും ...

ചിത്രംഅമ്മ എന്ന സ്ത്രീ (1970)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎ എം രാജ
ആലാപനംഎ എം രാജ

വരികള്‍

Lyrics submitted by: Sreedevi Pillai

pattum valayum paadaswaravum
penninnu panthalilabharanam
penninnu panthalilabharaam
mandasmithavum madhuradharavum
madhuvidhurathriyilabharanam
madhuvidhurathriyilabharanam

premasarassil thozhuthu vidarnnoru
thamarayallo nee jaldevathayallo nee
poothu pozhinja divaswapnangal
pulkividartham njan
ennabhilashathin nakhachithrangal
kavilil chartham njan
poonkavilil chartham njan

omarkhayamin kavithayunarthiya
kaminiyallo nee priya kamukiyallo nee
ninteyozhinja nisachazhakangal
vannu nirakkam njan
ninnanuragathin lahariyilangane
madiyil mayangam njan
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പട്ടും വളയും പാദസ്വരവും
പെണ്ണിനു പന്തലിലാഭരണം
പെണ്ണിനു പന്തലിലാഭരന
മന്ദസ്മിതവും മധുരാധരവും
മധുവിധുരാത്രിയിലാഭരണം

പ്രേമസരസ്സില്‍ തൊഴുതുവിടര്‍ന്നൊരു
താമരയല്ലോ നീ ജലദേവതയല്ലോ നീ
പൂത്തുപൊഴിഞ്ഞ ദിവാസ്വപ്നങ്ങള്‍
പുല്‍കിവിടര്‍ത്തും ഞാന്‍
എന്നഭിലാഷത്തിന്‍ നഖചിത്രങ്ങള്‍
കവിളില്‍ ചാര്‍ത്താം ഞാന്‍
പൂങ്കവിളില്‍ ചാര്‍ത്താം ഞാന്‍

ഒമര്‍ഖയ്യാമിന്‍ കവിതയുണര്‍ത്തിയ
കാമിനിയല്ലോ നീ പ്രിയ കാമുകിയല്ലോ നീ
നിന്റെയൊഴിഞ്ഞ നിശാചഷകങ്ങള്‍
വന്നു നിറക്കാം ഞാന്‍
നിന്നനുരാഗത്തിന്‍ ലഹരിയിലങ്ങനെ
മടിയില്‍ മയങ്ങാം ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദിത്യദേവന്റെ കണ്മണി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എ എം രാജ
മദ്യപാത്രം മധുരകാവ്യം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എ എം രാജ
അമ്മ പെറ്റമ്മ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : എ എം രാജ
നാളെ ഈ പന്തലില്‍
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : എ എം രാജ
ആലിമാലി ആറ്റിന്‍കരയില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എ എം രാജ
തമസോമാ ജ്യോതിര്‍ഗമയ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : എ എം രാജ