View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇല്ലില്ലം പുല്ലില് ...

ചിത്രംഗോള്‍ഡ് കോയിന്‍സ് (2017)
ചലച്ചിത്ര സംവിധാനംപ്രമോദ് ജി ഗോപാല്‍
ഗാനരചനപി എസ് റഫീക്ക്
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ് ഹരിശങ്കര്‍, ജെറാൾഡ് ബിജു, ജെഫ്രി ബിജു, ആൽബിൻ നെത്സൺ, സ്നേഹ ജോൺസൺ, ക്രിസ് റോസ്

വരികള്‍

Lyrics submitted by: Indu Ramesh

Illillam pullilu pachakkudililu pammiyirikkana kochuthumpee
iIllillam pullilu pachakkudililu pammiyirikkana kochuthumpee
achan vaangithanna cycle-lileriyinnuchaykku kochikku poyaalo..
hay.. achan vaangithanna cycle-lileriyinnuchaykku kochikku poyaalo...
iIllillam pullilu pachakkudililu pammiyirikkana kochuthumpi...

aakaashaveli chaadumpol changaathee nee allippidichirunnonam
​aattinoppam kuthichu paayumpol kan poottiyirunnonam..
hay.. bellillaa breakillaa vandiyaane
swapnathilodunna cycle-aane..
​bellillaa breakillaa vandiyaane
swapnathilodunna cycle-aane..
idavazhiyile mazhavellathilu
thelathelangana veyilinulleennu
mazhavillu thalli therippichum kondu
padinjaattangane parannu parannu
parannu parannu parannu parannu
parannu parannu parannu parannu...

iIllillam pullilu pachakkudililu pammiyirikkana kochuthumpee...
iIllillam pullilu pachakkudililu pammiyirikkana kochuthumpee...

melottu pokunna paalam sooryan chaadikkadakkunna neram
vellaaramkallu perukkaan minnum nakshathramuttathu chellaam
ayyo.. ancharu pancharu vandiyaane
kayyum kaalethaatha cycle-aane..
ancharu pancharu vandiyaane
kayyum kaalethaatha cycle-aane..
pazhaya seatinte coveru thunnichu pidichu niruthi thodacheduthittu
pedalu melilu chavittorappichu maniyoru vattam adichu nokkeettu
kini kini kini chavitti chavitti
kini kini kini chavitti chavitti...

illillam pullilu pachakkudililu pammiyirikkana kochuthumpee
iIllillam pullilu pachakkudililu pammiyirikkana kochuthumpee
achan vaangithanna cycle-lileriyinnuchaykku kochikku poyaalo..
hay.. achan vaangithanna cycle-lileriyinnuchaykku kochikku poyaalo...
iIllillam pullilu pachakkudililu pammiyirikkana kochuthumpee...
poove.. kaatte... kadale... mazhaye...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ..
ഹേ.. അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ...
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ...

ആകാശവേലി ചാടുമ്പോൾ ചങ്ങാതീ നീ അള്ളിപ്പിടിച്ചിരുന്നോണം
ആറ്റിനൊപ്പം കുതിച്ചുപായുമ്പോൾ കൺ പൂട്ടിയിരുന്നോണം
ഹേ.. ബെല്ലില്ലാ ബ്രേക്കില്ലാ വണ്ടിയാണേ
സ്വപ്നത്തിലോടുന്ന സൈക്കിളാണേ..
ബെല്ലില്ലാ ബ്രേക്കില്ലാ വണ്ടിയാണേ
സ്വപ്നത്തിലോടുന്ന സൈക്കിളാണേ..
ഇടവഴിയില് മഴവെള്ളത്തില്
തെളതെളങ്ങണ വെയിലിനുള്ളീന്ന്
മഴവില്ല് തല്ലിത്തെറിപ്പിച്ചുംകൊണ്ട്
പടിഞ്ഞാട്ടങ്ങനെ പറന്ന് പറന്ന്
പറന്ന് പറന്ന് പറന്ന് പറന്ന്
പറന്ന് പറന്ന് പറന്ന് പറന്ന്...

ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ...

മേലോട്ടു പോകുന്ന പാലം സൂര്യൻ ചാടിക്കടക്കുന്ന നേരം
വെള്ളാരംകല്ല് പെറുക്കാൻ മിന്നും നക്ഷത്രമുറ്റത്തു ചെല്ലാം
അയ്യോ.. അഞ്ചറു പഞ്ചറു വണ്ടിയാണേ
കൈയ്യുംകാലെത്താത്ത സൈക്കിളാണേ..
അഞ്ചറു പഞ്ചറു വണ്ടിയാണേ
കൈയ്യുംകാലെത്താത്ത സൈക്കിളാണേ..
പഴയ സീറ്റിന്റെ കവറു തുന്നിച്ചു
പിടിച്ചുനിറുത്തി തൊടച്ചെടുത്തിട്ട്
പെടലു മേളില് ചവിട്ടൊറപ്പിച്ച്
മണിയൊരുവട്ടം അടിച്ചുനോക്കീട്ട്
കിണികിണികിണി ചവിട്ടി ചവിട്ടി
കിണികിണികിണി ചവിട്ടി ചവിട്ടി...

ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ
അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ..
ഹേ.. അച്ഛൻ വാങ്ങിത്തന്ന സൈക്കിളിലേറിയിന്നുച്ചയ്ക്കു കൊച്ചിക്കു പോയാലോ...
ഇല്ലില്ലം പുല്ലില് പച്ചക്കുടിലില് പമ്മിയിരിക്കണ കൊച്ചുതുമ്പീ...
പൂവേ... കാറ്റേ... കടലേ... മഴയേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇല്ലില്ലം പുല്ലില് (M)
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
ഹൃദയദീപം
ആലാപനം : ശ്രേയ ജയദീപ്   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
ഒന്നു രണ്ടു മൂന്നു
ആലാപനം :   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
തേടുന്നുവോ
ആലാപനം :   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
മലയാളം ശ്രുതി
ആലാപനം :   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
ചുറ്റിവലഞ്ഞു കിടക്കണ
ആലാപനം :   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
മൌനം പോലും
ആലാപനം :   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
ഇല്ലില്ലം പുല്ലില് (എൻഡ് ടൈറ്റിൽ)
ആലാപനം : ജെറാൾഡ് ബിജു, ജെഫ്രി ബിജു   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍