View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaathil Chiriyode ...

MovieCampus Diary (2016)
Movie DirectorJeevan
LyricsRafeeq Ahamed
MusicBijibal
SingersShweta Mohan, Vijay Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

NiSa NiSa RiGa RiGa RiGa RiGa RiGaRiNiSa
NiSa NiSa RiGaRi.....

kaathil chiriyode mazhayenthu melleyothi
meyyil kulirelkke manaminnu ninne thedi
puthumani vithari maanam nirukayil thottu
makudikaloothi mazhanaagamaay
kanyaabhoovil kaavutheendi
adimudi manmanamaay....

thaazhe thaazhe puthumazhayuzhuthoru mannil
thaane thaane uravukal padarukayaayi
etho nenchin daaham neerum thudikalunarnnathupole
puthiyoru gandham sirakalilaake unarukayaanathinaale
mazhayilunarnnudalaake ...
...
NiSa NiSa RiGa RiGa RiGa RiGa RiGaRiNiSa
NiSa NiSa RiGaRi.....

kaathil chiriyode mazhayenthu melleyothi
meyyil kulirelkke manaminnu ninne thedi.....

aaraaraadyam pranayamithariyuvathenno
ninnodennodilakalil jalakanamothi
ellaamellaamarivathu pole karimukilin virimaaril
orukodi minnal pidayukayaayi chiri vitharunnathu pole
mani mayilaay priyane njaan ...

NiSa NiSa RiGa RiGa RiGa RiGa RiGaRiNiSa
NiSa NiSa RiGaRi.....

kaathil chiriyode mazhayenthu melleyothi
meyyil kulirelkke manaminnu ninne thedi
puthumani vithari maanam nirukayil thottu
makudikaloothi mazhanaagamaay
kanyaabhoovil kaavutheendi
adimudi manmanamaay....
kaathil chiriyode mazhayenthu melleyothi
meyyil kulirelkke manaminnu ninne thedi .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നിസ നിസ രിഗ രിഗ രിഗ രിഗ രിഗരിനിസ
നിസ നിസ രിഗരീ .....

കാതിൽ ചിരിയോടെ മഴയെന്തു മെല്ലെയോതി
മെയ്യിൽ കുളിരേൽക്കെ മനമിന്നു നിന്നെ തേടി
പുതുമണി വിതറി മാനം നിറുകയിൽ തൊട്ടു
മകുടികളോതി മഴനാഗമായ്
കന്യാഭൂവിൽ കാവുതീണ്ടി
അടിമുടി മൺമണമായ് ....

താഴെ താഴെ പുതുമഴയുഴുതൊരു മണ്ണിൽ
താനേ താനേ ഉറവുകൾ പടരുകയായി
ഏതോ നെഞ്ചിൻ ദാഹം നീറും തുടികളുണർന്നതുപോലെ
പുതിയൊരു ഗന്ധം സിരകളിലാകെ ഉണരുകയാണതിനാലെ
മഴയിലുണർന്നുടലാകെ ...

നിസ നിസ രിഗ രിഗ രിഗ രിഗ രിഗരിനിസ
നിസ നിസ രിഗരീ .....

കാതിൽ ചിരിയോടെ മഴയെന്തു മെല്ലെയോതി
മെയ്യിൽ കുളിരേൽക്കെ മനമിന്നു നിന്നെ തേടി

ആരാരാദ്യം പ്രണയമിതറിയുവതെന്നോ
നിന്നോടെന്നോടിലകളിൽ ജാലകണമോതി
എല്ലാമെല്ലാമറിവതു പോലെ കരിമുകിലിൻ വിരിമാറിൽ
ഒരുകോടി മിന്നൽ പിടയുകയായി ചിരി വിതറുന്നതു പോലെ
മണിമയിലായ് പ്രിയനേ ഞാൻ ...

നിസ നിസ രിഗ രിഗ രിഗ രിഗ രിഗരിനിസ
നിസ നിസ രിഗരീ .....

കാതിൽ ചിരിയോടെ മഴയെന്തു മെല്ലെയോതി
മെയ്യിൽ കുളിരേൽക്കെ മനമിന്നു നിന്നെ തേടി
പുതുമണി വിതറി മാനം നിറുകയിൽ തൊട്ടു
മകുടികളോതി മഴനാഗമായ്
കന്യാഭൂവിൽ കാവുതീണ്ടി
അടിമുടി മൺമണമായ് ....

കാതിൽ ചിരിയോടെ മഴയെന്തു മെല്ലെയോതി
മെയ്യിൽ കുളിരേൽക്കെ മനമിന്നു നിന്നെ തേടി ....


Other Songs in this movie

Marumanalinum Thaliraniyuvaan
Singer : P Jayachandran   |   Lyrics : Rafeeq Ahamed   |   Music : Bijibal