View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണിക്കിനാവിന്റെ ...

ചിത്രംകവിയുടെ ഒസ്യത്ത് (2017)
ചലച്ചിത്ര സംവിധാനംവിനീത് അനിൽ (മാസ്റ്റർ വിനീത്)
ഗാനരചനവിജയകൃഷ്ണന്‍
സംഗീതംലിയോ ടോം
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manikkinaavinte thottilil
madhura sheethala shayyayil
mandraveenaa naadaveechikal
maanasathil nirayave
maananchum mizhikal pootti
neeyurangennomale
neeyurangaaromale ...

manikkinaavinte thottilil
madhura sheethala shayyayil
mandraveenaa naadaveechikal
maanasathil nirayave
maananchum mizhikal pootti
neeyurangennomale
neeyurangaaromale ...
neeyurangaaromale ...

mandamandam nidrayil nee
vazhuthi veezhumbol
swapnajaalaka vaathilil ninn-
ethi nokkum maalaakhamaar
kinnarichirakum veeshi
chaareyethum - avar
haritha kaanthikal chinni nilkkum
paathayoode nayichidum .....
paathayoode nayichidum .....

pon thalakalaninja ninte
pinchu paadangal
melle melle mannithil nee
amartheedumbol
romaharshathaalee pookkal
viriyumee vazhi neele ....
viriyumee vazhi neele ....
viriyumee vazhi neele .... mmm...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മണിക്കിനാവിന്റെ തൊട്ടിലിൽ
മധുര ശീതള ശയ്യയിൽ
മന്ദ്രവീണാ നാദവീചികൾ
മാനസത്തിൽ നിറയവെ
മാനഞ്ചും മിഴികൾ പൂട്ടി
നീയുറങ്ങെന്നോമലേ
നീയുറങ്ങാരോമലേ ...

മണിക്കിനാവിന്റെ തൊട്ടിലിൽ
മധുര ശീതള ശയ്യയിൽ
മന്ദ്രവീണാ നാദവീചികൾ
മാനസത്തിൽ നിറയവെ
മാനഞ്ചും മിഴികൾ പൂട്ടി
നീയുറങ്ങെന്നോമലേ
നീയുറങ്ങാരോമലേ ...

മന്ദമന്ദം നിദ്രയിൽ നീ
വഴുതി വീഴുമ്പോൾ
സ്വപ്നജാലക വാതിലിൽ നിന്നെത്തി
നോക്കും മാലാഖമാർ
കിന്നരിച്ചിറകും വീശി
ചാരെയെത്തും - അവർ
ഹരിത കാന്തികൾ ചിന്നി നിൽക്കും
പാതയൂടെ നയിച്ചിടും .....
പാതയൂടെ നയിച്ചിടും .....

പൊൻ തളകളണിഞ്ഞ നിന്റെ
പിഞ്ചു പാദങ്ങൾ
മെല്ലെ മെല്ലെ മണ്ണിതിൽ നീ
അമർത്തീടുമ്പോൾ
രോമഹർഷത്താലീ പൂക്കൾ
വിരിയുമീ വഴി നീളെ ....
വിരിയുമീ വഴി നീളെ ....
വിരിയുമീ വഴി നീളെ .... ഉം ...ഉം ഉം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വനഭൂമിയാകെ
ആലാപനം :   |   രചന : വിജയകൃഷ്ണന്‍   |   സംഗീതം : ലിയോ ടോം
സ്വർഗഗേഹങ്ങൾ
ആലാപനം : പ്രമീള, ജി ശ്രീറാം   |   രചന : വിജയകൃഷ്ണന്‍   |   സംഗീതം : ലിയോ ടോം
പോക്കുവെയിൽ
ആലാപനം : കാഞ്ചന ശ്രീറാം   |   രചന : വിജയകൃഷ്ണന്‍   |   സംഗീതം : ലിയോ ടോം
കാനനം
ആലാപനം : ജയചന്ദ്രൻ കടമ്പനാട്   |   രചന : വിജയകൃഷ്ണന്‍   |   സംഗീതം : ലിയോ ടോം
അക്കരെ
ആലാപനം :   |   രചന : വിജയകൃഷ്ണന്‍   |   സംഗീതം : ലിയോ ടോം