View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ponnaathire ...

MoviePonnaathira (2017)
Movie DirectorLijo Augustin
LyricsUnnikrishnan Meetna
MusicSooraj Karthaz
SingersJoji, Sariga O S

Lyrics

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പൊന്നാതിരേ നീ പുൽകാതിരുന്നാൽ
പിന്നെന്തിനീ മാനസം (പൊന്നാതിരേ)
പറയാതെയെൻ ഹൃദുതന്തിയിൽ പതിവായി നീ തഴുകുമോ
ഈ സന്ധ്യയിൽ ഈ മാത്രയിൽ
വെൺമേഘമേ നീ മറയാതെയിന്നും എൻ നെഞ്ചിലോ താമസം
(പൊന്നാതിരേ നീ)
പ്രഥമാനുരാഗം പറയാതെ നിന്നും
അനുരാഗമേ നിൻ നിറമൗനവും
അറിയാതെയാദ്യം മിഴികൾ പറഞ്ഞൂ
അനുവാദമേകീ നിറമോഹവും
പ്രിയമോടെ തെന്നൽ വന്നു ചൊല്ലീ
പ്രണയാർദ്രയാമമോതിയില്ലേ
ഇടനെഞ്ചിലെ മണിവീണയിൽ ശ്രുതിചേർത്തുതന്ന ദിവ്യരാഗമാകൂ
.....
വെൺമേഘമേ നീ മറയാതെയിന്നും എൻ നെഞ്ചിലോ താമസം
പൊന്നാതിരേ നീ പുൽകാതിരുന്നാൽ
പിന്നെന്തിനീ മാനസം
....
ഒരുനോക്കുപോലും മധുമാസമാകും
കളിവാക്കു കേൾക്കാൻ കാതോർത്തിടും
നിഴലൊന്ന് കണ്ടാൽ നിറയുന്ന മോഹം
നിമിഷങ്ങൾ തേടും പദനിസ്വനം
ധനുമാസരാവ് മെല്ലെയോതീ
പുലർകാലസന്ധ്യ മുങ്ങി നിവരും
മനതാരിലെ മണിമാലയിൽ കൊഴിയാത്ത പൊൻപരാഗമുത്ത് കോർക്കൂ..
(പൊന്നാതിരേ നീ)


Other Songs in this movie