View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മദ്ധ്യാഹ്ന സൂര്യന്റെ ...

ചിത്രംആറടി (2017)
ചലച്ചിത്ര സംവിധാനംസജി പാലമേൽ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംരമേഷ് നാരായൺ
ആലാപനംരമേഷ് നാരായൺ

വരികള്‍

Lyrics submitted by: Indu Ramesh

Madhyaahna sooryante mandasmithangale
madhumaasam ariyaathe poyo.. ((maadhyaahna sooryante.. )
sandhyakal polumaa sneha saarangiye
nenchodu cherkkaathe poyo...
maadhyaahna sooryante mandasmithangale
madhumaasam ariyaathe poyo...

aarude kanavile nanmayil ninnum
aaradi mannu pathichu kittum
ekaantha janmathin venal vedana
kaalame neeyum thiricharinjo...

maadhyaahna sooryante mandasmithangale
madhumaasam ariyaathe poyo...

nerinte nerukayil mruthiyude mounam
avasaana nidrayum kothichu nilppoo
​kadalaazhamunarunna neethipravaahame
kaithiri munnil thelichu vaykkoo...

maadhyaahna sooryante mandasmithangale
madhumaasam ariyaathe poyo...
sandhyakal polumaa sneha saarangiye
nenchodu cherkkaathe poyo...
maadhyaahna sooryante mandasmithangale
madhumaasam ariyaathe poyo...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ.. (മദ്ധ്യാഹ്നസൂര്യന്റെ.. )
സന്ധ്യകൾ പോലുമാ സ്നേഹസാരംഗിയെ
നെഞ്ചോടു ചേർക്കാതെപോയോ...
മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ...

ആരുടെ കനവിലെ നന്മയിൽ നിന്നും
ആറടി മണ്ണ് പതിച്ചുകിട്ടും
ഏകാന്തജന്മത്തിൻ വേനൽ വേദന
കാലമേ നീയും തിരിച്ചറിഞ്ഞോ...

മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ...

നേരിന്റെ നെറുകയിൽ മൃതിയുടെ മൗനം
അവസാനനിദ്രയും കൊതിച്ചുനിൽപ്പൂ
കടലാഴമുണരുന്ന നീതിപ്രവാഹമേ
കൈത്തിരി മുന്നിൽ തെളിച്ചുവയ്ക്കൂ...

മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ..
സന്ധ്യകൾ പോലുമാ സ്നേഹസാരംഗിയെ
നെഞ്ചോടു ചേർക്കാതെപോയോ...
മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍