View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയസഖീ ...

ചിത്രംഉത്തരം പറയാതെ (2017)
ചലച്ചിത്ര സംവിധാനംകൊല്ലം കെ രാ‍ജേഷ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംനന്ദു കർത്ത
ആലാപനംരാകേഷ്‌ ബ്രഹ്മാനന്ദന്‍, ജുദിത്ത് ആന്‍

വരികള്‍

Lyrics submitted by: Indu Ramesh

Priyasakhi nin chiri vidarumpol
pranayanilaavaay pathayum njaan
panimathimukhi nee anayumpol
adi muthal mudi vare kulirum njaan
kondaalumenthe thendunna vande
kannaaram pothunna kali venda
manassileyaashakal shariyalla....

nin kanminnalil en nenchilerunnu moham
aa mohathin veenvaakkonnum vevilla ponne
chellakkaattil chaayum ee illikkoottam neeye
velippoovum kandaal thaane nilkkum neeye
meghachelathumpum kandaalangottodum kothiyanithaa...
(priyasakhi... )

en devee nee munpil vannu poovaay vidarnnu
janmangalkku munpengo ninnaathmabandham
innolam ennullil thedithedi vannu
unmaadangal pookkum swarggam polen nencham
ennil vannu chinni peythu swapnangal than shalabhamazha...

pakaloli polini theliyaaraay
athiliniyoliyaan kazhiyaathaay
aarodume nin aalola vesham
aadaan varendini malarsharanaay
thani niramaarnnini varavaayi...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പ്രിയസഖി നിൻ ചിരി വിടരുമ്പോൾ
പ്രണയനിലാവായ് പതയും ഞാൻ
പനിമതിമുഖി നീ അണയുമ്പോൾ
അടി മുതൽ മുടി വരെ കുളിരും ഞാൻ
കൊണ്ടാലുമെന്തേ തെണ്ടുന്ന വണ്ടേ
കണ്ണാരം പൊത്തുന്ന കളി വേണ്ട
മനസ്സിലെയാശകൾ ശരിയല്ല...

നിൻ കൺമിന്നലിൽ എൻ നെഞ്ചിലേറുന്നു മോഹം
ആ മോഹത്തിൻ വീൺവാക്കൊന്നും വേവില്ല പൊന്നേ
ചെല്ലക്കാറ്റിൽ ചായും ഈ ഇല്ലിക്കൂട്ടം നീയേ
വേലിപ്പൂവും കണ്ടാൽ താനേ നിൽക്കും നീയേ
മേഘച്ചേലത്തുമ്പും കണ്ടാലങ്ങോട്ടോടും കൊതിയനിതാ...
(പ്രിയസഖി... )

എൻ ദേവീ നീ മുൻപിൽ വന്നു പൂവായ് വിടർന്നു
ജന്മങ്ങൾക്കു മുൻപെങ്ങോ നിന്നാത്മബന്ധം
ഇന്നോളം എന്നുള്ളിൽ തേടിത്തേടി വന്നു
ഉന്മാദങ്ങൾ പൂക്കും സ്വർഗ്ഗം പോലെൻ നെഞ്ചം
എന്നിൽ വന്നു ചിന്നിപ്പെയ്തു സ്വപ്നങ്ങൾ തൻ ശലഭമഴ...

പകലൊളൊ പോലിനി തെളിയാറായ്
അതിലിനിയൊളിയാൻ കഴിയാതായ്
ആരോടുമേ നിൻ ആലോലവേഷം
ആടാൻ വരേണ്ടിനി മലർശരനായ്
തനിനിറമാർന്നിനി വരവായി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സായാഹ്ന രാഗം
ആലാപനം : പി ജയചന്ദ്രൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നന്ദു കർത്ത
മേഘം വാനിൽ
ആലാപനം : നന്ദു കർത്ത   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നന്ദു കർത്ത