

അകലെയൊരു ...
ചിത്രം | രാമന്റെ ഏദൻതോട്ടം (2017) |
ചലച്ചിത്ര സംവിധാനം | രഞ്ജിത്ത് ശങ്കര്‍ |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | ബിജിബാല്‍ |
ആലാപനം | ശ്രേയ ഘോഷാൽ |
വരികള്‍
Lyrics submitted by: Indu Ramesh Akaleyoru kaadinte naduviloru poovil nukaraathe poya madhu madhuramundo avide vannilavetta naattu penpakshi than kadha kelkkuvaan kaathu kaadinundo... pon venuvil paattu thedum poonthennalin pranayamundo chennirikkumpolorittu sneham thannu thaalolamaattunna chillayundo irulinte naduvil parakkunna thiri pole minnaaminungin velichamundo... akaleyoru kaadinte naduviloru poovil nukaraathe poya madhu madhuramundo... udayangal than chumbanangal uyiru nalkunna kaattaruviyundo raathriyil raakendu thoonilaa chaayathil ezhutheedumoru chaaru chithramundo verattu pokaathe praanane kaakkunna swachamaam vaayu pravaahamundo... akaleyoru kaadinte naduviloru poovil nukaraathe poya madhu madhuramundo avide vannilavetta naattu penpakshi than kadha kelkkuvaan kaathu kaadinundo... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ നുകരാതെ പോയ മധുമധുരമുണ്ടോ അവിടെ വന്നിളവേറ്റ നാട്ടുപെൺപക്ഷി തൻ കഥ കേൾക്കുവാൻ കാത് കാടിനുണ്ടോ... പൊൻവേണുവിൽ പാട്ടു തേടും പൂന്തെന്നലിൻ പ്രണയമുണ്ടോ ചെന്നിരിക്കുമ്പോളൊരിറ്റു സ്നേഹം തന്ന് താലോലമാട്ടുന്ന ചില്ലയുണ്ടോ ഇരുളിന്റെ നടുവിൽ പറക്കുന്ന തിരി പോലെ മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ... അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ നുകരാതെ പോയ മധുമധുരമുണ്ടോ... ഉദയങ്ങൾ തൻ ചുംബനങ്ങൾ ഉയിരു നൽകുന്ന കാട്ടരുവിയുണ്ടോ രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ എഴുതീടുമൊരു ചാരുചിത്രമുണ്ടോ വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന സ്വച്ഛമാം വായുപ്രവാഹമുണ്ടോ... അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ നുകരാതെ പോയ മധുമധുരമുണ്ടോ അവിടെ വന്നിളവേറ്റ നാട്ടുപെൺപക്ഷി തൻ കഥ കേൾക്കുവാൻ കാത് കാടിനുണ്ടോ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കവിതയെഴുതുന്നൂ
- ആലാപനം : സൂരജ് സന്തോഷ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- മാവിലക്കുടിൽ
- ആലാപനം : രാജലക്ഷ്മി അഭിരാം | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍