വജ്രകിരീടം ...
ചിത്രം | കല്‍പ്പന (1970) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Samshayalu vajrakireedam shirassilaniyum vaidyuthadeepame ee nidraamuriyil neeyenthiningane nisshabdathapassinu vannu? (vajra...) kaimanicheppileyagninaalam kondu karppooramuzhiyaano-ente ashtamangalyathalikayil vaadatho- rarchanaapushpamaay vidarano? (vajra..) chuttodu chuttumee chumarinmelente chithram varaykkano? ennizhal neerthumeeyandhakaarathinaal ennumushassukal maraykkano (vajra....) mattarum kanathorekaantharathriyil maaroducherkkumbol kannonnadachekkoo,njanlpanerama kaivalayathilamarnnotte (vajra...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വജ്രകിരീടം ശിരസ്സിലണിയും വൈദ്യുതദീപമേ ഈ നിദ്രാമുറിയില്‍ നീയെന്തിനിങ്ങനെ നിശബ്ദതപസ്സിനു വന്നു? കൈമണിച്ചെപ്പിലെയഗ്നിനാളം കൊണ്ട് കര്‍പ്പൂരമുഴിയാനോ എന്റെ അഷ്ടമംഗല്യത്തളികയില്‍ വാടാത്തോ- രര്‍ച്ചനാപുഷ്പമായ് വിടരാനോ? ചുറ്റോടുചുറ്റുമീ ചുമരിന്മേലെന്റെ ചിത്രം വരയ്ക്കാനോ? എന്‍ നിഴല്‍ നീര്‍ത്തുമീയന്ധകാരത്തിനാല്‍ എന്നുമുഷസ്സുകള്‍ മറയ്ക്കാനോ? മറ്റാരും കാണാത്തൊരേകാന്ത രാത്രിയില്‍ മാറോടുചേര്‍ക്കുമ്പോള്‍ കണ്ണൊന്നടച്ചേക്കൂ ഞാനല്പനേരമാ കൈവലയത്തിലമര്‍ന്നോട്ടെ! |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുന്നത്തെ പൂമരം
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമൃതവര്‍ഷിണി
- ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രപഞ്ചമുണ്ടായ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അനുരാഗം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി