View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലാകാശ ...

ചിത്രംഎന്റെ കല്ലുപെൻസിൽ (2017)
ചലച്ചിത്ര സംവിധാനംജെസ്പാല്‍ ഷണ്‍മുഖന്‍
ഗാനരചനഷംസുദീൻ കുട്ടോത്
സംഗീതംജീവൻ നന്ദൻ
ആലാപനംകണ്ണൻ കലവൂർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

neelaakaashakkudakkeezhe kaalam choothupadam varaykkum
vidhiyude chathiyude kayyil nammal veruthe karukkalaakum
irupuravum irul moodum munnil irumbu vaathiladayum
neelaakaashakkudakkeezhe kaalam choothupadam varaykkum
vidhiyude chathiyude kayyil nammal veruthe karukkalaakum
irupuravum irul moodum munnil irumbu vaathiladayum

irul kandu mizhi patharaathe ningal arumakkidaangale
irul kandu mizhi patharaathe ningal arumakkidaangale
varikayee velicham nayikkum veedhiyiloode
arulunnoraakaasha thaarakam
snehathaarakam ...
neelaakaashakkudakkeezhe kaalam choothupadam varaykkum ...

thaazhatheykkenthe nokki nilppoo thaarakam
ee thaanavarethanne nokki nilppoo thaarakam
aruthini sandeham aruthini santhaapam
arulukayaanaakaasha thaarakam
snehathaarakam ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീലാകാശക്കുടക്കീഴെ കാലം ചൂതുപടം വരയ്ക്കും
വിധിയുടെ ചതിയുടെ കയ്യിൽ നമ്മൾ വെറുതെ കരുക്കളാകും
ഇരുപുറവും ഇരുൾ മൂടും മുന്നിൽ ഇരുമ്പുവാതിലടയും
നീലാകാശക്കുടക്കീഴെ കാലം ചൂതുപടം വരയ്ക്കും
വിധിയുടെ ചതിയുടെ കയ്യിൽ നമ്മൾ വെറുതെ കരുക്കളാകും
ഇരുപുറവും ഇരുൾ മൂടും മുന്നിൽ ഇരുമ്പുവാതിലടയും

ഇരുൾ കണ്ടു മിഴി പതറാതെ നിങ്ങൾ അരുമക്കിടാങ്ങളേ
ഇരുൾ കണ്ടു മിഴി പതറാതെ നിങ്ങൾ അരുമക്കിടാങ്ങളേ
വരികയീ വെളിച്ചം നയിക്കും വീഥിയിലൂടെ
അരുളുന്നൊരാകാശ താരകം
സ്നേഹ താരകം ...
നീലാകാശക്കുടക്കീഴെ കാലം ചൂതുപടം വരയ്ക്കും ...

താഴത്തേയ്ക്കെന്തേ നോക്കി നിൽപ്പൂ താരകം
ഈ താണവരെത്തന്നെ നോക്കി നിൽപ്പൂ താരകം
അരുതിനി സന്ദേഹം അരുതിനി സന്താപം
അരുളുകയാണാകാശ താരകം
സ്നേഹ താരകം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാരീരം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മധു ആലപ്പുഴ   |   സംഗീതം : ജീവൻ നന്ദൻ
അണ്ണാറക്കണ്ണാ വാ
ആലാപനം : ശ്രേയ ജയദീപ്   |   രചന :   |   സംഗീതം : ജീവൻ നന്ദൻ
രാരീരം
ആലാപനം : കണ്ണൻ കലവൂർ   |   രചന : മധു ആലപ്പുഴ   |   സംഗീതം : ജീവൻ നന്ദൻ